കോട്ടയം: പി.സി. ജോര്‍ജിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ യൂത്ത് ലീഗ് കോട്ടയത്ത് സമരം നടത്തി. മതവിദ്വേഷ പ്രസംഗം നടത്തി കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്ന പി.സി. ജോര്‍ജിന്‍റെ അറസ്റ്റ് വൈകിപ്പിക്കുന്ന സര്‍ക്കാറിന്‍റെയും പൊലീസിന്‍റെയും നടപടി രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എ. മാഹീന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ് അജി കൊറ്റമ്പടം അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി അബ്‌സാര്‍ മുരിക്കോലില്‍, ബിലാല്‍ റഷീദ്, ഷമീര്‍ വളയംകണ്ടം, മാഹീന്‍ കടുവാമുഴി, ഫൈസല്‍ മാളിയേക്കല്‍, സാജിദ് മുണ്ടക്കയം, അമീര്‍ ചേനപ്പാടി, നിയാസ് വൈക്കം, റാസി പുഴക്കര, മനാഫ് തലയോലപ്പറമ്പ് ജില്ല ട്രഷറര്‍ മുജീബ് റഹ്മാന്‍ എന്നിവർ സംസാരിച്ചു. ----- KTL M Y L ktm പി.സി. ജോര്‍ജിന്‍റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കോട്ടയത്ത് സംഘടിപ്പിച്ച സമരം സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എ. മാഹീന്‍ ഉദ്ഘാടനം ചെയ്യുന്നു ------ സൺഡേ സ്കൂൾ അസോ. ശതാബ്ദി ആഘോഷത്തിന് തുടക്കം കോട്ടയം: മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ ശതാബ്ദി ആഘോഷത്തിന് തുടക്കമായി. കോട്ടയം ഭദ്രാസന ആസ്ഥാനമായ സെന്‍റ് ജോസഫ്സ് കത്തീഡ്രലിൽ യാക്കോബായ സുറിയാനി സഭ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത ശതാബ്ദി പതാക ഉയർത്തി. പ്രോഗ്രാം -കോഓഡിനേറ്റർ ആൻഡ്രൂസ് കോർ എപ്പിസ്‌ക്കോപ്പ ചിരവത്തറ, ഭദ്രാസന ഡയറക്ടർ ഫാ. ജോസി എബ്രഹാം അട്ടച്ചിറ, കേന്ദ്ര സെക്രട്ടറി കോര സി.കുന്നുംപുറം, ഭദ്രാസന സെക്രട്ടറി എം.ഐ. എബ്രഹാം, വി.വി. ജോസഫ്, സാം കെ.പോൾ, ആനി ചാക്കോ എന്നിവർ സംസാരിച്ചു. ------ KTL JACOBITE അഖില മലങ്കര സൺഡേ സ്കൂൾ ശതാബ്ദി ആഘോഷത്തിന് തുടക്കംകുറിച്ച് കോട്ടയത്ത് യാക്കോബായ സുറിയാനി സഭാ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത പതാക ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.