കൂടെയുള്ളവർക്ക്​ നീതി ലഭ്യമാക്കാൻ ഏതറ്റംവരെയും പോകും -മാണി സി.കാപ്പൻ

പാലാ: സഞ്ജയ് സഖറിയാസിനെതിരെ പൊലീസ് കള്ളക്കേസ് ചമച്ചിരിക്കുന്നുവെന്നു ബോധ്യമുള്ളതിനാലാണ് പൊലീസ് സ്​റ്റേഷനിൽ പോയതെന്ന് മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് തനിക്കുവേണ്ടി പ്രവർത്തിച്ച ആളാണ്. പൊലീസ് എടുക്കുന്ന എല്ലാ കേസും ശരിയാവണമെന്നില്ല. ചില പൊലീസുകാർ രാഷ്​ട്രീയ സ്വാധീനങ്ങൾക്ക്​ വഴങ്ങാറുണ്ടെന്നത്​ സത്യമാണ്. ഈ വിഷയത്തിൽ പൊലീസ് ചുമത്തിയിരിക്കുന്ന വകുപ്പ് പ്രകാരമുള്ള കുറ്റം സഞ്ജയ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യമുണ്ട്. നിയമത്തിനും നീതിക്കും ന്യായത്തിനും വേണ്ടിയാവണം പൊലീസ് പ്രവർത്തിക്കേണ്ടതെന്നും മാണി സി.കാപ്പൻ കൂടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.