ഒളിവിലായിരുന്ന സൈബർ കേസ് പ്രതി അറസ്​റ്റിൽ

പാലാ: ഒളിവിലായിരുന്ന സൈബർ കേസ് പ്രതി. സമൂഹ മാധ്യമങ്ങളിലൂടെ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി, തോമസ് ചാഴികാടന്‍ എം.പി തുടങ്ങിയവരെ ലക്ഷ്യംവെച്ചുകൊണ്ട് അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്​റ്റുകള്‍ നിരന്തരം പ്രചരിപ്പിച്ച കേസിലാണ്​ സഞ്ജയ് സക്കറിയ പാലാ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്​. പാലാ പന്ത്രണ്ടാംമൈല്‍ സ്വദേശിയും കൊച്ചിയിലെ കോര്‍പറേറ്റ് സ്ഥാപന ഡയറക്ടറുമാണ്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ മാണി സി.കാപ്പന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത്​ അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ക്കൊപ്പമാണ് സഞ്ജയ് സ്​റ്റേഷനിലെത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ഫേസ്ബുക്ക് അക്കൗണ്ട് പേജുകളിലൂടെ നിരന്തരമായി അപകീര്‍ത്തിപ്പെടുത്തുകയും അപവാദപ്രചാരണം നടത്തുകയും ചെയ്‌തെന്നാണ് കേസ്. കഴിഞ്ഞ ആഗസ്​റ്റിലാണ് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്​റ്റീഫന്‍ ജോര്‍ജി​ൻെറ പരാതിയെ തുടര്‍ന്ന് കേസെടുത്തത്. അതേസമയം, സഞ്ജയുടെ ഭാര്യയെ അപകീര്‍ത്തിപ്പെടുത്തിയ കേസിലും നടപടി വേണമെന്ന് മാണി സി.കാപ്പന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പരാതി നല്‍കിയവരാണ് ത​ൻെറ ഭാര്യക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയതെന്ന് സഞ്ജയ് പറഞ്ഞു. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.