കൂട്ടിക്കൽ സാമൂഹിക ആരോഗ്യകേന്ദ്രം: പുതിയ കെട്ടിടത്തിന് അഞ്ചുകോടി

മുണ്ടക്കയം: കൂട്ടിക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് പുതിയ സമുച്ചയം നിർമിക്കുന്നതിന് അഞ്ചുകോടിയുടെ ഭരണാനുമതി ലഭിച്ചതായി എം.എൽ.എ അഡ്വ. സെബാസ്​റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. ആശുപത്രിക്ക് നിലവിൽ സ്വന്തമായുള്ള 50 സൻെറ്​ സ്ഥലത്ത് ഒറ്റ കെട്ടിടമായിട്ടായിരിക്കും പുതിയ സമുച്ചയം നിർമിക്കുക. 50 രോഗികളെ വരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യം ഉൾപ്പെടെ സ്പെഷാലിറ്റി വിഭാഗങ്ങൾ, ലാബോറട്ടറി, ഫാർമസി, വിവിധ ഒ.പി വിഭാഗങ്ങൾ, രോഗികൾക്കുള്ള വിശ്രമസൗകര്യം, മൈനർ ഓപറേഷൻ തിയറ്റർ ഉൾപ്പെടെ അവശ്യസൗകര്യം ക്രമീകരിച്ചാണ് പുതിയ ആശുപത്രി നിർമിക്കുക. പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയാണ് നിർമാണ പ്രവൃത്തി നടത്തുക. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഈ സാമ്പത്തികവർഷം തന്നെ നിർമാണം ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.