പെരുമാറ്റ ദൂഷ്യം; ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്ക്​ സസ്​പെൻഷൻ

കാ​സ​ർ​കോ​ട്: ജീ​വ​ന​ക്കാ​രി​യോ​ട്​ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ന്​ വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക്​ സ​സ്​​പെ​ൻ​ഷ​ൻ. വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ്​ കാ​സ​ർ​കോ​ട്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ തോ​മ​സ്​ ആ​ന്‍റ​ണി​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും പ​രി​ഹ​രി​ക്കു​ന്ന​തി​നു​മു​ള്ള ജി​ല്ല​ത​ല സ​മി​തി​യു​ടെ റി​​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ്​ ഡ​യ​റ​ക്ട​റു​ടെ ശി​പാ​ർ​ശ​യി​ലാ​ണ്​ സ​സ്​​പെ​ൻ​ഷ​ൻ. ഇ​ടു​ക്കി​യി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി​രി​ക്കെ ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ പ​രാ​തി​ക​ളു​യ​രു​ക​യും താ​ക്കീ​ത്​ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. കാ​സ​ർ​കോ​ട്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല ക​ണ്ണൂ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക്​ ന​ൽ​കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.