ഡ്യൂട്ടി ഫ്രീ ഷോപ് കേന്ദ്രീകരിച്ച്​ മദ്യ ഇടപാട്​: ലൂക്ക്​ കെ. ജോർജിനെ കസ്​റ്റഡിയിൽ വിട്ടു

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ് കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ന്ന മ​ദ്യ ഇ​ട​പാ​ടി​ൽ അ​റ​സ്​​റ്റി​ലാ​യ ക​സ്​​റ്റം​സ് മു​ൻ സൂ​പ്ര​ണ്ട് ലൂ​ക്ക് കെ. ​ജോ​ർ​ജി​നെ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന്​ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ട​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ക​സ്​​റ്റം​സ്​ ന​ൽ​കി​യ അ​പേ​ക്ഷ അം​ഗീ​ക​രി​ച്ചാ​ണ്​ എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ (സാ​മ്പ​ത്തി​കം) കോ​ട​തി ഈ ​മാ​സം 25 വ​രെ ക​സ്​​റ്റ​ഡി അ​നു​വ​ദി​ച്ച​ത്. ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നും ശേ​ഷം 25ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന​കം തി​രി​കെ ഹാ​ജ​രാ​ക്കാ​നാ​ണ്​ കോ​ട​തി​യു​ടെ നി​ർ​ദേ​ശം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഏ​താ​നും പേ​രെ കേ​ന്ദ്രീ​ക​രി​ച്ച്​ ക​സ്​​റ്റം​സ്​ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ് ന​ട​ത്തി​പ്പു​കാ​രാ​യി​രു​ന്ന പ്ല​ക്​​സ്​ മാ​ക്​​സ്​ ക​മ്പ​നി സി.​ഇ.​ഒ സു​ന്ദ​ര​വാ​സ​ൻ, മാ​നേ​ജ​ർ പി.​മ​ദ​ൻ, വി​ൽ​പ​ന​ക്കാ​ര​ൻ കി​ര​ൺ ഡേ​വി​ഡ്, എ​യ​ർ​പോ​ർ​ട്ട് മു​ൻ ഡ​യ​റ​ക്​​ട​ർ ജോ​ർ​ജ് ത​ര​ക​ൻ, കാ​ർ​ഗോ മാ​നേ​ജ​ർ കെ.​എം. ശ​ശി​കു​മാ​ർ, പ്ല​ക്​​സ്​ മാ​ക്​​സ്​ മു​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ർ പ്ര​ഗ​ദീ​ഷ് കു​മാ​ർ, ഡ​യ​റ​ക്​​ട​റും പ്ര​ഗ​ദീ​ഷ് കു​മാ​റി​ന്‍റെ പി​താ​വു​മാ​യ എ​സ്.​രാ​മ​സ്വാ​മി എ​ന്നി​വ​രും കേ​സി​ൽ പ്ര​തി​ക​ളാ​ണ്. കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ സി.​ബി.​ഐ നേ​ര​ത്തേ ലൂ​ക്ക് കെ. ​ജോ​ർ​ജ് അ​ട​ക്കം നാ​ല്​ പ്ര​തി​ക​ൾ​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്​​ച​യാ​ണ്​​ ക​സ്​​റ്റം​സ് പ്രി​വ​ൻ​റി​വ് സൂ​പ്ര​ണ്ട് വി.​വി​വേ​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ലൂ​ക്ക് കെ. ​ജോ​ർ​ജി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​ടെ പേ​രി​ൽ മ​ദ്യം വി​റ്റെ​ന്ന്​ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി 6.50 കോ​ടി​യു​ടെ ക​സ്​​റ്റം​സ് തീ​രു​വ വെ​ട്ടി​ച്ചെ​ന്നാ​ണ്​ കേ​സ്. പി​ഴ​യ​ട​ക്കം 16.81 കോ​ടി രൂ​പ അ​ട​ക്കാ​നാ​ണ് പ്ല​ക്​​സ് മാ​ക്​​സി​ന്​ ക​സ്​​റ്റം​സ്​ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്ന​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.