ഏറ്റുമാനൂരില്‍ ഇന്ന് ഏഴരപ്പൊന്നാന ദര്‍ശനം

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ദര്‍ശനം വ്യാഴാഴ്ച നടക്കും. രാത്രി 11ന്​ ആസ്ഥാനമണ്ഡപത്തിലാണ്​ ദർശനം. തുടര്‍ന്ന് വലിയവിളക്ക്. ചലച്ചിത്രതാരം ജയറാമിന്റെ നേതൃത്വത്തില്‍ 111ലധികം കലാകാരന്മാര്‍ അണിനിരക്കുന്ന സ്‌പെഷല്‍ പഞ്ചാരിമേളവും വ്യാഴാഴ്ച നടക്കും. രാവിലെ ഏഴിന്​ ശ്രീബലിയോടനുബന്ധിച്ചാണ്​ പഞ്ചാരിമേളം. വെട്ടിക്കവല കെ.എന്‍. ശശികുമാറിന്റെ നാഗസ്വരവും ഉണ്ടാകും. ഉച്ചക്ക്​ ഒന്നിന് ഉത്സവബലി ദര്‍ശനവും 1.30ന് ഡോ. എടനാട് രാജന്‍ നമ്പ്യാരുടെ ചാക്യാര്‍കൂത്തും നടക്കും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ പഞ്ചാരിമേളം, ഉത്സവബലിദര്‍ശനം, ചോറ്റാനിക്കര സുഭാഷ് നാരായണമാരാരുടെ പഞ്ചവാദ്യം, ദുര്‍ഗ വിശ്വനാഥിന്റെ ഭക്തിഗാനമേള തുടങ്ങിയവയാണ് പള്ളിവേട്ടദിനമായ വെള്ളിയാഴ്ചത്തെ പ്രധാന പരിപാടികള്‍. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ആറാട്ട് പുറപ്പെടും. രാത്രി 11.30ന് ആറാട്ട് എതിരേല്‍പ്, എഴുന്നള്ളിപ്പ്, ആറാട്ടുവരവ് ഇവയെ തുടര്‍ന്ന് ഉത്സവം കെടിയിറങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.