മാർ സ്ലീവാ മെഡിസിറ്റി വെർട്ടിഗോ ക്ലിനിക് ആരംഭിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായിൽ വെർട്ടിഗോ ക്ലിനിക് ആരംഭിച്ചു. ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ ക്ലിനിക് ഉദ്​ഘാടനം ചെയ്തു. ഇ.എൻ.ടി വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് ക്ലിനിക് ആരംഭിച്ചിട്ടുള്ളത്. ഇ.എൻ.ടി വിഭാഗം ഡോക്ടർമാരായ ഡോ. ജോൺ മാത്യു, ഡോ. ഫിലിപ്പ് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസവും രാവിലെ 8.30 മുതൽ അഞ്ച്​ വരെയാണ് ഒ.പി വിഭാഗത്തോടൊപ്പം ക്ലിനിക് പ്രവർത്തിക്കുന്നത്. ഫോട്ടോ: KTG Vertigo Clinic add മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ആരംഭിച്ച വെർട്ടിഗോ ക്ലിനിക്കിന്‍റെ ഉദ്​ഘാടനം ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ നിർവഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.