പഠനവൈകല്യം: ദേശീയ സെമിനാർ

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച് ഇൻ ലേണിങ്​ ഡിസെബിലിറ്റീസും (ഐ.ആർ.എൽ.ഡി) ചെന്നൈ ആസ്ഥാനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻപവർമെന്‍റ്​ ഓഫ് പേഴ്‌സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസും (എൻ.ഇ.പി.എം.ഡി) സംയുക്തമായി റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന 'പഠനവൈകല്യം ഇൻക്ലൂഷൻ ആൻഡ്​​ ടെക്‌നോളജി' വിഷയത്തെക്കുറിച്ചുള്ള ദേശീയ സെമിനാർ മേയ് 19, 20, 21 തീയതികളിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ നടക്കും. മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം. രജിസ്‌ട്രേഷൻ മേയ് ഒമ്പതിന് രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടക്കും. ഫോൺ: 9946226638. കർഷകർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു കോട്ടയം: ഇന്‍റർ യൂനിവേഴ്‌സിറ്റി സെന്‍റർ ഫോർ ഓർഗാനിക് ഫാർമിങ്​ ആൻഡ് സസ്റ്റൈനബിൾ അഗ്രികൾചർ (ഐ.യു.സി.ഒ.എഫ്.എസ്.എ), ഡിപ്പാർട്​മെന്‍റ്​ ഓഫ് ലൈഫ് ലോങ്​ ലേണിങ്​ ആൻഡ് എക്‌സ്‌റ്റെൻഷൻ (ഡി.എൽ.എൽ), അതിരമ്പുഴ കൃഷിഭവൻ ആഭിമുഖ്യത്തിൽ 'മണ്ണിന്‍റെ പോഷണ ഗുണപരിപാലനം' വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രോ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഓഫ് ബയോസയൻസ് പ്രഫസർ ഡോ. കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടർ ഷേർളി സക്കറിയാസ്, അഗ്രികൾചർ ഓഫിസർ ഡോ. ഐറിൻ എലിസബത്ത് ജോൺ എന്നിവർ ക്ലാസെടുത്തു. സന്തോഷ് പി. തമ്പി സ്വാഗതവും ശുഭാശശി നന്ദിയും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.