മിനി എം.സി.എഫുകള്‍ മാലിന്യക്കൂമ്പാരങ്ങളാകുന്നു

ഏറ്റുമാനൂര്‍: നീണ്ടൂര്‍ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ സ്ഥാപിച്ചിരിക്കുന്ന മിനി എം.സി.എഫുകള്‍ മാലിന്യ കൂമ്പാരമാകുന്നു. ഭക്ഷ്യമാലിന്യങ്ങളടക്കം നിക്ഷേപിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ദുരിതത്തില്‍. ദുര്‍ഗന്ധം രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു. നീണ്ടൂര്‍ പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന മിനി എം.സി.എഫുകള്‍ക്ക് സമീപമാണ് മാലിന്യങ്ങള്‍ കുന്നുകൂടിയിരിക്കുന്നത്. അജൈവ മാലിന്യങ്ങള്‍ മാത്രം നിക്ഷേപിക്കാനെന്ന ലക്ഷ്യത്തോടെയാണ് മിനി എം.സി.എഫുകള്‍ സ്ഥാപിച്ചതെങ്കിലും ഹോട്ടല്‍ വേസ്റ്റും മറ്റ് ഗാര്‍ഹിക വേസ്റ്റുകളടക്കം ഇവിടെ നിഷേപിക്കുന്നുണ്ടെന്ന്​ നാട്ടുകാർ പരാതിപ്പെടുന്നു. ഓണംതുരുത്ത് എല്‍.പി സ്‌കൂളിനും പ്രഥാമികാരോഗ്യ കേന്ദ്രത്തിനും സമീപമാണ് അഞ്ചാം വാര്‍ഡിലെ മിനി എം.സി.എഫിന്‍റെ സ്ഥാനം. മാസങ്ങളായി മാലിന്യം നീക്കംചെയ്യാത്തതിനാല്‍ ദുര്‍ഗന്ധം മൂലം ഇതുവഴി നടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. ചീഞ്ഞളിഞ്ഞ ഭക്ഷണാവശിഷ്ടങ്ങള്‍ കാക്ക കൊത്തി കിണറുകളില്‍ ഇടുന്നത് പതിവാണെന്നും മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. -ബോക്സ്​- നിയമനടപടി സ്വീകരിക്കും അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കാനാണ് മിനി എം.സി.എഫുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പഞ്ചായത്തിന്‍റെ വിവിധ മേഖലകളിലെനിന്ന്​ ഹരിത സേനാംഗങ്ങളാണ് ഇവ ശേഖരിക്കുന്നത്​. ക്ലീന്‍ കേരളയുമായി സഹകരിച്ച് ഇവ നിര്‍മാര്‍ജനം ചെയ്യുകയെന്നതാണ് പദ്ധതി. എന്നാല്‍, എം.സി.എഫുകള്‍ക്ക് മുന്നില്‍ ജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. അങ്ങനെ ചെയ്യുന്നത് തെറ്റാണ്. ആരെങ്കിലും അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. വി.കെ. പ്രദീപ്, നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ KTL MALIN നീണ്ടൂര്‍ പഞ്ചായത്തിലെ മിനി എം.സി.എഫിന്​ മുന്നിൽ മാലിന്യങ്ങൾ കൂട്ടിയിട്ടനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.