കടുത്തുരുത്തി: കുത്തേറ്റ ഓട്ടോ ഡ്രൈവറുടെ വീടിന് മുന്നിൽ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം വൈകീട്ട് സ്കൂട്ടറിലെത്തിയ രണ്ടുപേരാണ് കുത്തേറ്റ കോതനല്ലൂർ പട്ടമന മാത്യുവിന്‍റെ വീടിന് സമീപത്ത് സ്ഫോടകവസ്തു എറിഞ്ഞത്. മാത്യുവിന്‍റെ വീടിന് സമീപത്തെ വീട്ടിൽ ആളുകൾ നിൽക്കുമ്പോഴാണ് സംഭവം. പ്രതികളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. സമീപവാസിയായ സാജു ഓടിയെത്തി പ്രതികളെ പിടിക്കാൻ ശ്രമിച്ചെങ്കിലും സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു. കുത്തേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മാത്യു കഴിഞ്ഞ ദിവസം വീട്ടിൽ മടങ്ങിയെത്തിയിരുന്നു. മാത്യുവിനെ കുത്തിയ കേസിലെ പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസ്, കടുത്തുരുത്തി എസ്.എച്ച്.ഒ രഞ്ജിത് വിശ്വനാഥ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. സ്ഥലത്ത് ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.