ക്ഷേത്രങ്ങൾ മനോഹരവും ആകർഷകവുമായി മാറ്റണം -കെ. അനന്തഗോപൻ

വാഴൂർ: തീരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള ക്ഷേത്രങ്ങൾ ഭക്തജനങ്ങളെ ആകർഷിക്കത്തക്കവിധം മനോഹരവും ശുചിത്വമുള്ളതുമാക്കി മാറ്റണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ അഡ്വ. കെ. അനന്തഗോപൻ. ഇതിനായി ഉപദേശക സമിതികളുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിക്കും. കൊടുങ്ങൂർ ക്ഷേത്രത്തിൽ വടക്കേനടയിൽ പുതുതായി നിർമിച്ച അലങ്കാര ഗോപുരത്തിന്‍റെയും ടൈൽപാകി മനോഹരമാക്കിയ തീരുമുറ്റത്തിന്‍റെയും സമർപ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപദേശക സമിതി പ്രസിഡന്‍റ്​ അഡ്വ. എസ്.എം. സേതുരാജ് അധ്യക്ഷതവഹിച്ചു. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വി.പി. റെജി, ഉപദേശക സമിതി സെക്രട്ടറി വി.എൻ. മനോജ് , പഞ്ചായത്ത്​ അംഗം ഡി. സേതുലക്ഷ്മി, സബ് ഗ്രൂപ് ഓഫിസർ ജയശ്രീ, ഉപദേശക സമിതി വൈസ്​ പ്രസിഡന്‍റ്​ സി.ജി. ഹരിന്ദ്രനാഥ് എന്നിവർ സംസാരിച്ചു. KTL VZR 1 Devaswam Board President ചിത്രവിവരണം കൊടുങ്ങൂർ ദേവീക്ഷേത്ര വടക്കേനടയിൽ നിർമിച്ച അലങ്കാര ഗോപുരത്തിന്‍റെയും തിരുമുറ്റത്തിന്‍റെയും സമർപ്പണം ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ അഡ്വ. കെ. അനന്തഗോപൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.