മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസ് നിര്‍മാണം അന്തിമഘട്ടത്തിലേക്ക്

lead ടാറിങ്ങിന് മുന്നോടിയായി മെറ്റല്‍ വിരിച്ചു ഏറ്റുമാനൂർ: മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസിന്‍റെ നിർമാണം അന്തിമഘട്ടത്തിലേക്ക്. ഏറ്റുമാനൂര്‍ പാറകണ്ടം മുതല്‍ പട്ടിത്താനം വരെയുള്ള മൂന്നാം റീച്ചിന്‍റെ നിര്‍മാണമാണ്​ അതിവേഗം പൂർത്തീകരണത്തിലേക്ക്​ നീങ്ങുന്നത്​. ടാറിങ്ങിന് മുന്നോടിയായി റോഡില്‍ മെറ്റല്‍ വിരിച്ചു. ഇത്​ ഉറച്ചാൽ ടാറിങ്​ നടത്തും. നിര്‍മാണം വിലയിരുത്തുവാന്‍ മന്ത്രി വി.എന്‍. വാസവന്‍ റോഡ് നിര്‍മാണം നടക്കുന്ന തവളകുഴി ഭാഗത്ത്​ സന്ദര്‍ശനം നടത്തി. മന്ത്രി പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അടക്കമുള്ളവരുമായി നിര്‍മാണ പുരോഗതി ചര്‍ച്ചചെയ്തു. മൂന്നര പതിറ്റാണ്ട് മുമ്പ് വിഭാവന ചെയ്ത മണര്‍കാട്-പട്ടിത്താനം ബൈപാസ് പൂര്‍ത്തിയാകാത്തതില്‍ പരക്കെ പ്രതിഷേധം നിലനില്‍ക്കെയാണ് ആശ്വാസത്തിന് വകയേകി പണി അന്തിമഘട്ടത്തിലേക്ക് എത്തുന്നത്. പാറകണ്ടത്ത് പാലാ റോഡില്‍നിന്ന്​ ആരംഭിച്ച് എം.സി റോഡില്‍ പട്ടിത്താനം റൗണ്ടാനയില്‍ സമാപിക്കുന്ന 1.79 കിലോമീറ്റര്‍ ദൂരം റോഡിന്‍റെ പണികളാണ് അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. വസ്തു ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചില സ്ഥലമുടമകളുമായി നിലനിന്ന തര്‍ക്കമാണ് പണി വൈകുന്നതിന് കാരണമായത്​. മണര്‍കാട് മുതല്‍ ഏറ്റുമാനൂര്‍ വരെ സ്ഥലമെടുപ്പിനും റോഡ് നിര്‍മാണത്തിനും കൂടി 72 കോടിയുടെ ഭരണാനുമതിയായിരുന്നു ലഭിച്ചിരുന്നത്. സ്ഥലമെടുപ്പ് പൂര്‍ത്തിയാകാതെ വന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി റോഡ് പണി അനിശ്ചിതത്വത്തിലായിരുന്നു. രണ്ടുഘട്ടങ്ങളായാണ് മണര്‍കാട് മുതല്‍ പട്ടിത്താനം വരെയുള്ള പണി നടത്താനിരുന്നത്. പൂവത്തുമൂട് വരെയുള്ള ആദ്യഘട്ടം വര്‍ഷങ്ങള്‍ക്കു മുമ്പേ തീര്‍ന്നിരുന്നു. എന്നാൽ, രണ്ടാംഘട്ടം സ്ഥലമേറ്റെടുക്കുന്നതില്‍ സ്വകാര്യ വ്യക്തികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ അനന്തമായി നീണ്ടുപോകുകയായിരുന്നു. ബൈപാസ് റോഡ് നിർമാണം പൂര്‍ത്തീകരിക്കുന്നതോടെ ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്കിന് ശാസ്ത്രീയമായ പരിഹാരമാകുമെന്നാണ്​ പ്രതീക്ഷ. KTL VN VASAVAN മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസിന്‍റെ നിര്‍മാണപ്രവർത്തനങ്ങൾ മന്ത്രി വി.എന്‍. വാസവന്‍ വിലയിരുത്തുന്നു ഏറ്റുമാനൂരിൽ ഭക്ഷ്യവകുപ്പിന്‍റെ മിന്നല്‍ പരിശോധന; നാല് കടകള്‍ക്ക് നോട്ടീസ് ഏറ്റുമാനൂര്‍: ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഞായറാഴ്ച ഏറ്റുമാനൂരില്‍ മിന്നല്‍ പരിശോധന നടത്തി. 18കടകളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ നാല് കടകള്‍ക്ക് നോട്ടീസ് നല്‍കി. ഏറ്റുമാനൂര്‍ ടൗണ്‍ മുതല്‍ കാരിത്താസ് വരെ എം.സി റോഡില്‍ പ്രവര്‍ത്തിക്കുന്ന കടകളിലാണ് ഏറ്റുമാനൂര്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ തെരസിലീന്‍ ലൂയിസിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. പരിശോധനയോടൊപ്പം ഭക്ഷ്യസുരക്ഷ മാര്‍ഗങ്ങളും നിർദേശങ്ങളും കടയുടമകള്‍ക്ക് സംഘം വിശദീകരിച്ചു. വരും ദിവസങ്ങളിലും പരിശോധ തുടരുമെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം അറിയിച്ചു. പടം KTL PARISODANA ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഏറ്റുമാനൂരില്‍ നടന്ന പരിശോധന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.