ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ വാർഡിൽ വീണ്ടും മോഷണം. 11ാം വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ബന്ധുവിന്റെ പണമടങ്ങിയ പഴ്സാണ് മോഷണം പോയത്. ഇടുക്കി വണ്ടന്മേട് പുറ്റടി പുഷ്പാലയത്തിൽ എൽസിയുടെ പഴ്സാണ് മോഷണം പോയത്. 17,000 രൂപയും തിരിച്ചറിയൽ കാർഡും പഴ്സിൽ ഉണ്ടായിരുന്നു. എൽസിയുടെ മകൻ മാർട്ടിൻ (25) കാറും ബൈക്കും കൂട്ടിയിടിച്ചതിനെത്തുടർന്ന് കാലിന് പരിക്കേറ്റ് 11ാം വാർഡിൽ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ 11ഓടെ പഴ്സ് രോഗിയുടെ കട്ടിലിന് സമീപത്തെ അലമാരയിൽ വെച്ചശേഷം എൽസി കുളിക്കാനായി ശുചിമുറിയിലേക്ക് പോയി. ഈ സമയം മോഷ്ടാവ് പണമടങ്ങിയ പഴ്സ് എടുത്ത് കടന്നുകളയുകയും പണം എടുത്തശേഷം പഴ്സ് ശുചിമുറിയുടെ സമീപത്ത് ഉപേക്ഷിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.