എന്‍.എസ്.എസ് ചങ്ങനാശ്ശേരി താലൂക്ക് യൂനിയന് 1.47 കോടിയുടെ ബജറ്റ്

ചങ്ങനാശ്ശേരി: താലൂക്ക് എന്‍.എസ്.എസ് യൂനിയന്‍റെ 85ാമത് വാര്‍ഷിക പൊതുയോഗവും 2022-2023 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണവും പെരുന്ന യൂനിയന്‍ ഓഡിറ്റോറിയത്തില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍ അധ്യക്ഷത വഹിച്ചു. 2022-2023 വര്‍ഷത്തേക്ക് 1,47,24,557 രൂപ വരവും 1,47,24,501 രൂപ ചെലവും വരുന്ന ബജറ്റ്​ യൂനിയന്‍ സെക്രട്ടറി അവതരിപ്പിച്ച് അഗീകാരം നേടി. ഷോപ്പിങ്​ കോംപ്ലക്‌സ് പണിയാൻ 60 ലക്ഷം രൂപയും ചികിത്സ ധനസഹായം, കാരുണ്യ ദുരിതാശ്വാസനിധി, മംഗല്യനിധി, ഭവന നിര്‍മാണം, കരയോഗ മന്ദിരനിര്‍മാണം തുടങ്ങിയ യൂനിയന്റെ സാമൂഹികക്ഷേമ പദ്ധതികള്‍ക്ക്​ 7,62,500 രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. യൂനിയന്‍ വൈസ് പ്രസിഡന്‍റ്​ വി.ജി. ഭാസ്‌കരന്‍ നായര്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ എം. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു. KTL CHR 1 NSS ചങ്ങനാശ്ശേരി താലൂക്ക് എന്‍.എസ്.എസ് യൂനിയൻ വാര്‍ഷിക പൊതുയോഗവും ബജറ്റ് അവതരണവും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.