എന്റെ കേരളം പ്രദര്‍ശനമേള: ഹിറ്റ് വരുമാനം നേടി കുടുംബശ്രീ; 15.45 ലക്ഷം രൂപയുടെ കച്ചവടം

കോട്ടയം: രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ഭാഗമായി നാഗമ്പടം മൈതാനത്ത് സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശനമേളയില്‍ ഗ്രാമീണ ഉൽപന്നങ്ങളും ഭക്ഷ്യവിഭവങ്ങളും വിറ്റഴിച്ച് ഹിറ്റ് വരുമാനം നേടി കുടുംബശ്രീ. കുടുംബശ്രീ കഫേയുടെ ആറു യൂനിറ്റിലും 23 വിപണന സ്റ്റാളുകളിലുമായി നടന്നത് 15.45 ലക്ഷം രൂപയുടെ കച്ചവടം. പച്ചക്കറി വിപണനത്തിനുള്ള നാട്ടുചന്ത ഉള്‍പ്പെടെയുള്ള സ്റ്റാളുകളില്‍ 6,74,602 രൂപയുടെയും കഫേയില്‍നിന്ന് 8,70,970 രൂപയുടെയും വിപണനം നടന്നു. ജില്ലയുടെ വിവിധ മേഖലയില്‍നിന്നുള്ള 73 സംരംഭകരെ 24 സ്റ്റാളുകളിലായി കുടുംബശ്രീ അണിനിരത്തി. ഇവരുടെ 182 ഇനം ഉൽപന്നങ്ങളും 32 ജെ.എല്‍.ജി യൂനിറ്റുകളുടെയും കാര്‍ഷിക ഉൽപന്നങ്ങളും മേളയില്‍ കച്ചവടത്തിനൊരുക്കിയിരുന്നു. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ കുടുംബശ്രീകളില്‍നിന്നെത്തിയ ആറ്​ കഫേ യൂനിറ്റുകൾ ഒരുക്കിയ ഫുഡ് കോര്‍ട്ടില്‍ രുചിവൈവിധ്യങ്ങളായ ഭക്ഷണവില്പനയും പൊടിപൊടിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.