പീഡനക്കേസിൽ പ്രതിക്ക്​ 60 വർഷം തടവ്

പത്തനംതിട്ട: ബന്ധുവായ 15 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കി ഗർഭിണിയാക്കിയ കേസിൽ അച്ചൻകോവിൽ ഗിരിജൻ കോളനി നിവാസി സുനിലിനെ (35) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി 60 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായിട്ടാണ്​ 60 വർഷം ശിക്ഷിച്ചത്​. എന്നാൽ, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന പരാമർശിച്ചിട്ടുള്ളതിനാൽ 30 വർഷം കഠിനതടവ് അനുഭവിച്ചാൽ മതിയാകും. പോക്സോ കോടതി ജഡ്ജി ജയകുമാർ ജോണിന്‍റേതാണ് വിധി. 2015ൽ പ്രതി അച്ചൻ കോവിലിൽനിന്നും ജോലി തേടി കോന്നിയിൽ എത്തിയ സമയം ബന്ധുവീട്ടിൽ താമസിച്ചു . ഈ കാലയളവിൽ ബന്ധുവിന്റെ മകളെ പീഡിപ്പിക്കുകയായിരുന്നു. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപ​ത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം മനസ്സിലായത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.