ഗാന്ധിനഗർ: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ തുടർച്ചയായി നടത്താനാവശ്യമായ ഉപകരണം വാങ്ങാൻ കോട്ടയം മെഡിക്കൽ കോളജിന് 75 ലക്ഷം അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. വിജയകരമായി രണ്ടാം കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെയും ജീവനക്കാരെയും അഭിനന്ദിക്കാൻ എത്തിയതായിരുന്നു മന്ത്രി. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അഡ്വ. കെ. രണദീപന്‍റെ (43) ബന്ധുക്കളെയും മന്ത്രി സന്ദർശിച്ചു. വിഡിയോ കാൾ വഴി രണദീപുമായും കരൾ ദാതാവായ സഹോദരി ദീപ്തിയുമായും മന്ത്രി സംസാരിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ശസ്ത്രക്രിയ മേധാവി ഡോ. ആർ. സിന്ധു മന്ത്രിയെ അറിയിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് ഡോ. മറിയം വർക്കി, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ഡോ. ആർ. സിന്ധു, ഹൃദ്രോഗ വിഭാഗം മേധാവി ഡോ. വി.എൽ. ജയപ്രകാശ് എന്നിവർ മന്ത്രിയോടൊപ്പമുണ്ടായി. KTG MEDICAL VEENA കോട്ടയം മെഡിക്കൽ കോളജിലെത്തിയ ആരോഗ്യ മന്ത്രി വീണ ജോർജ്, ഗ്യാസ്ട്രോ സർജറി മേധാവി ഡോ. ആർ. സിന്ധു, കോളജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. മറിയം വർക്കി, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ എന്നിവരോടൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.