എ.വി റസൽ സി.പി.എം കോട്ടയം ജില്ല സെക്രട്ടറി

കോട്ടയം: സി.പി.എം. കോട്ടയം ജില്ല സെക്രട്ടറിയായി എ.വി. റസലി(60)നെ ജില്ല സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വർഷം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു.

ചേർത്തല എസ്.എൻ.കോളേജിലെ പഠനശേഷം യുവജന രംഗത്തെത്തി. 1981 ൽ പാർടി അംഗമായി. 12 വർഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വർഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വർഷമായി ജില്ലാ കമ്മിറ്റിയിലുമുണ്ട്.

സി.പി.എം ജില്ലാസെക്രട്ടറിയിരുന്ന വി.എൻ. വാസവൻ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോൾ രണ്ടു തവണ ജില്ലാസെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. വി.എൻ. വാസവൻ നിയമസഭാംഗമായതോടെ കഴിഞ്ഞ മാർച്ചിൽ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

യുവജന നേതാവായിരിക്കെ 2006 ൽ ചങ്ങനാശ്ശേരിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2000 - 05 ൽ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ചങ്ങനാശ്ശേരി അർബൻ ബാങ്ക് പ്രസിഡൻ്റാണ്.

ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടിൽ എ.കെ. വാസപ്പൻ്റെയും പി. ശ്യാമയുടെയും മകനാണ്. ബിന്ദുവാണ് ഭാര്യ. ഏക മകൾ ചാരുലത. മരുമകൻ: അലൻ ദേവ്.

Tags:    
News Summary - AV rasal as CPIM kottayam district secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.