കോട്ടയം: ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച 4 ജി സാങ്കേതികവിദ്യയിലുള്ള 509 പുതിയ മൊബൈൽ സൈറ്റുകൾ ജില്ലയിൽ പ്രവർത്തന സജ്ജമായി. അതോടൊപ്പം മൊബൈൽ കവറേജ് ഇല്ലാത്ത ഗ്രാമ പ്രദേശങ്ങളിൽ ഫോർ ജി സാച്ചുറേഷൻ പദ്ധതി പ്രകാരം യൂനിവേഴ്സൽ സർവിസ് ഒബ്ലിഗേഷൻ ഫണ്ട് ഉപയോഗിച്ചുള്ള ഇരുപതോളം ബി.എസ്.എൻ.എൽ സൈറ്റുകളും പ്രവർത്തിച്ചുതുടങ്ങി.
കരിമുണ്ട, കുരിശുമല, ക്ടാക്കുഴി, കണ്ണിമല, കാളകെട്ടി ടെമ്പിൾ, പുലിക്കുന്ന്, ഏഴാച്ചേരി, കടപ്ലാമറ്റം, മേലടുക്കം, വഴിക്കടവ്, ഇടനാട്, മാവടി കടനാട്, പെരിങ്ങാലി, ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ, മുണ്ടപ്പള്ളി, തീക്കോയികല്ലം, എയ്ഞ്ചൽ വാലി, ഞാർക്കാട് എന്നിവിടങ്ങളിലാണ് പുതിയ ടവറുകൾ പ്രവർത്തനസജ്ജമായത്.
ഇതോടെ ജില്ലയിൽ ഗ്രാമ -നഗര ഭേദമില്ലാതെ എല്ലാ മേഖലകളിലും 4 ജി സാങ്കേതികത മുൻനിർത്തിയുള്ള മൊബൈൽ സിഗ്നലുകൾ ലഭിച്ചുതുടങ്ങിയതായി അധികൃതർ അറിയിച്ചു. എന്നാൽ 4 ജി നിലവാരത്തിലുള്ള ഡാറ്റ സ്പീഡ് ലഭ്യമാകണമെങ്കിൽ ഉപഭോക്താക്കളുടെ പഴയ 2 ജി / 3 ജി സിം കാർഡുകൾ 4 ജി സിം ആയി അപ്ഗ്രേഡ് ചെയ്യണം.
സിം 4 ജി ആണോ എന്നറിയാൻ 9497979797 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുക. മറുപടിയായി വരുന്ന എസ്.എം.എസിലൂടെ നിങ്ങളുടെ മൊബൈൽ സിം 4 ജി സപ്പോർട്ടീവ് ആണോ എന്നറിയാൻ സാധിക്കും. നിലവിലുള്ള 2 ജി / 3 ജി സിമ്മുകൾ സൗജന്യമായി 4 ജി ആക്കി മാറ്റുന്നതിന് എല്ലാ ബി.എസ്.എൻ.എൽ കസ്റ്റമർ കെയർ സെൻററുകളിലും അവസരം ഒരുക്കിയിട്ടുണ്ട്.
കൂടാതെ ബി.എസ്.എൻ.എൽ ഉൽപന്നങ്ങൾ വിതരണം നടത്തുന്ന കടകളിലും 4 ജി അപ്ഗ്രഡേഷനുള്ള സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04812567000, 9400903030.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.