ചങ്ങനാശ്ശേരി: വൈദ്യനെന്ന വ്യാജേന ചികിത്സിക്കെത്തി ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും വിധിച്ചു.ചങ്ങനാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് ജഡ്ജ് ജി.പി. ജയകൃഷ്ണൻ വിധി പ്രസ്താവിച്ചത്. പത്തനംതിട്ട തിരുവല്ല പരുമല തിക്കപുഴ കല്ലുപറമ്പിൽ വീട്ടിൽ ജ്ഞാനദാസിനെയാണ് ശിക്ഷിച്ചത്. 2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.പിഴത്തുക ഇരക്ക് നൽകണം. തുക നൽകാത്തപക്ഷം ആറുവർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.എസ്. മനോജ് ഹാജരായി. കേസിന്‍റെ അന്വേഷണച്ചുമതല ചങ്ങനാശ്ശേരി സി.ഐ ആയിരുന്ന പി.വി. മനോജ്കുമാറിനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.