ചങ്ങനാശ്ശേരി: ഇന്റർലോക്ക് പാകിയ നടപ്പാതകള്‍ തകര്‍ന്ന് അപകടഭീഷണി ഉയർത്തുന്നു. കെ.എസ്.ടി.പിയുടെ എം.സി റോഡ് വികസനത്തിന്റെ ഭാഗമായിട്ടാണ് എം.സി റോഡില്‍ നടപ്പാതകള്‍ ഇന്റര്‍ലോക്ക് പാകി സഞ്ചാരയോഗ്യമാക്കിയത്. കട്ടകള്‍ പലതും മാസങ്ങൾക്കുള്ളിൽ തന്നെ ഇളകി. എം.സി റോഡിൽ എസ്.ബി കോളജ് മുതൽ പെരുന്ന വരെ റോഡിന്റെ ഇരുവശങ്ങളിലും ഇതാണ് സ്ഥിതി. പലയിടത്തും ഈഭാഗത്ത് പുല്ല് കിളിർത്തു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ കാല് കുഴിയില്‍ അകപ്പെട്ട് കാലിന് പരിക്കേൽക്കുന്നതായി പരാതിയുണ്ട്. നടപ്പാതകൾ കയ്യേറി വാഹന പാർക്കിങ്ങും കച്ചവടങ്ങളും നടക്കുന്നതിനാൽ പലയിടങ്ങളിലും നടപ്പാത പ്രയോജനപ്പെടുന്നില്ല. എൻ.എച്ച് 183 റോഡാണിതിപ്പോൾ. കാൽ നടയാത്രികർക്കും കുട്ടികൾക്കും സുരക്ഷിതമായി നടന്നുപോകുന്നതിനുള്ള സാഹചര്യം ഒരുക്കുകയും കൂടുതല്‍ കട്ടകള്‍ ഇളകി വലിയ അപകടം സംഭവിക്കുന്നതിന് മുമ്പ് നടപ്പാതകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നുമാണ് ആവശ്യം. ഇത് സംബന്ധിച്ച് താലൂക്ക് വികസനസമിതി യോഗങ്ങളിലടക്കം നിരവധിതവണ പരാതികൾ ഉയർന്നുവെങ്കിലും നടപടി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.