പെൺകുട്ടിയുടെ ആത്മഹത്യ: പ്രതിയെ വെറുതെ വിട്ടു

ച​ങ്ങ​നാ​ശ്ശേ​രി: പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി​യ പ്ര​തി​യെ വെ​റു​തെ വി​ട്ടു. കു​റി​ച്ചി ഇ​ത്തി​ത്താ​നം ശ്യാം​നി​വാ​സി​ൽ ശ്യാ​മി​നെ​യാ​ണ്​ കോ​ട്ട​യം പ്രി​ൻ​സി​പ്പ​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി വെ​റു​തെ വി​ട്ട​ത്.വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ശാ​രീ​രി​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ട ശേ​ഷം പ്ര​തി വി​വാ​ഹ​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റി​യ​തി​ലെ നി​രാ​ശ​യി​ൽ ​ പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച് ചി​ങ്ങ​വ​നം പൊ​ലീ​സാ​ണ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

വേ​ണ്ട​ത്ര തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന്​ ക​ഴി​ഞ്ഞി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ കോ​ട്ട​യം പ്രി​ൻ​സി​പ്പ​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എ​ൻ. ഹ​രി​കു​മാ​ർ പ്ര​തി​യെ വെ​റു​തെ വി​ട്ട​ത്. പ്ര​തി​ക്കു​വേ​ണ്ടി അ​ഡ്വ. പി. ​അ​നി​ൽ​കു​മാ​ർ, അ​ഡ്വ. കി​ര​ൺ ബാ​ബു, അ​ഡ്വ. പ്ര​ശാ​ന്ത് മാ​ണി​ക്യ​വി​ലാ​സം എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Tags:    
News Summary - Girl's suicide: Accused acquitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.