മന്നം ജയന്തി ആഘോഷം ഒന്ന്, രണ്ട് തീയതികളില്‍

ച​ങ്ങ​നാ​ശ്ശേ​രി: നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി സ​മു​ദാ​യാ​ചാ​ര്യ​ൻ മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്റെ 146ാമ​ത് ജ​യ​ന്തി ആ​ഘോ​ഷം പെ​രു​ന്ന​യി​ലെ എ​ൻ.​എ​സ്.​എ​സ് ആ​സ്ഥാ​ന​ത്ത് ജ​നു​വ​രി ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ജ​നു​വ​രി ഒ​ന്നി​ന് രാ​വി​ലെ ഏ​ഴു​മു​ത​ൽ മ​ന്നം സ​മാ​ധി​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ക്കും. 10.15ന് ​ന​ട​ക്കു​ന്ന അ​ഖി​ല കേ​ര​ള നാ​യ​ർ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ വി​ശ​ദീ​ക​ര​ണം ന​ട​ത്തും.

ര​ണ്ടി​ന് രാ​വി​ലെ ഏ​ഴു​മു​ത​ൽ മ​ന്നം സ​മാ​ധി​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ക്കും. 10.45ന് ​ന​ട​ക്കു​ന്ന മ​ന്നം ജ​യ​ന്തി സ​മ്മേ​ള​നം ഡോ. ​ശ​ശി ത​രൂ​ർ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ.​എ​സ്.​എ​സ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ന്റെ​യും ഗെ​സ്റ്റ് ഹൗ​സി​ന്റെ​യും ഉ​ദ്ഘാ​ട​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ നി​ർ​വ​ഹി​ക്കും.

മ​ന്നം ജ​യ​ന്തി: പെ​രു​ന്ന എ​ൻ.​എ​സ്.​എ​സ് ആ​സ്ഥാ​ന​ത്ത് ഒ​രു​ക്ക​മാ​യി

ച​ങ്ങ​നാ​ശ്ശേ​രി: മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്റെ ജ​യ​ന്തി ആ​ഘോ​ഷ​ത്തി​നാ​യി പെ​രു​ന്ന എ​ന്‍.​എ​സ്.​എ​സ് ആ​സ്ഥാ​ന​ത്ത് ഒ​രു​ക്കം പൂ​ര്‍ത്തി​യാ​യി. 50,000 ച​തു​ര​ശ്ര​യ​ടി​യു​ള്ള പ​ന്ത​ല്‍ നി​ര്‍മാ​ണം എ​ന്‍.​എ​സ്.​എ​സ് വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ത്തി​നു മ​ധ്യ​ത്തി​ലു​ള്ള മൈ​താ​നി​യി​ല്‍ പൂ​ര്‍ത്തി​യാ​യി. പ​ന്ത​ലി​ന്റെ അ​വ​സാ​ന​വ​ട്ട അ​ല​ങ്കാ​ര​പ്പ​ണി​യും പൂ​ര്‍ത്തീ​ക​രി​ച്ചു. മ​ന്നം സ​മാ​ധി​മ​ണ്ഡ​പ​വും സ​മീ​പ​മു​ള്ള പാ​ർ​ക്കും കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളും വ​ർ​ണാ​ഭ​മാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.

കൂ​റ്റ​ൻ പ​ന്ത​ലി​ൽ 40,000 പേ​ർ​ക്കാ​ണ്​ ഇ​രി​പ്പി​ട സൗ​ക​ര്യം. ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന മു​ഴു​വ​ൻ പേ​ർ​ക്കും ഭ​ക്ഷ​ണ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തു​ന്ന സ​മു​ദാ​യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള താ​മ​സ സൗ​ക​ര്യ​വും എ​ൻ.​എ​സ്.​എ​സ് ആ​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ങ്ങ​ളി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Mannam Jayanti celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.