കു​റി​ച്ചി​യി​ൽ ചു​ഴ​ലി​ക്കാ​റ്റി​ൽ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ പ്ര​ദേ​ശം ജോ​ബ് മൈ​ക്കി​ൾ എം.​എ​ൽ.​എ സ​ന്ദ​ർ​ശി​ക്കു​ന്നു

കുറിച്ചിയിൽ ചുഴലിക്കാറ്റിൽ ഏഴ് വീടിന്​ നാശനഷ്ടം

ച​ങ്ങ​നാ​ശ്ശേ​രി: കു​റി​ച്ചി​യി​ൽ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും വീ​ടു​ക​ൾ​ക്ക് നാ​ശ​ഷ്ടം. ശ​നി​യാ​ഴ്ച വൈ​കl​ട്ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ‌​ഡി​ല്‍ പാ​ട്ടാ​ശേ​രി​യി​ലാ​ണ് വ്യാ​പ​ക നാ​ശ​മു​ണ്ടാ​യ​ത്. മ​രം ക​ട​പു​ഴ​കി ഏ​ഴ് വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. പു​ത്ത​ൻ​ചി​റ ശ​ങ്കു​കു​മാ​ര​ന്‍, കൊ​ച്ചു​പാ​ടാ​ശേ​രി പൊ​ന്ന​പ്പ​ൻ കൊ​ച്ചു​പാ​ടാ​ശേ​രി സൈ​ന​മ്മ പ്രി​യേ​ഷ്, കാ​ക്കാം​പ​റ​മ്പി​ൽ സു​ശീ​ല ഷാ​ജി, പു​ലി​ത്തു​രു​ത്തി സു​കു​മാ​ര​ൻ നാ​രാ​യ​ണ​ൻ, പ​ടി​ഞ്ഞാ​റെ ചി​റ​ത്ത​റ ഓ​മ​ന​ക്കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കാ​ണ് ഭാ​ഗി​ക​മാ​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. പ​ല വീ​ടു​ക​ളു​ടെ​യും ഓ​ടും ഷീ​റ്റും പ​റ​ന്നു പോ​യി. ര​ണ്ട് മ​ണി​ക്കൂ​റോ​ളം ക​ന​ത്ത മ​ഴ പെ​യ്തു. ഇ​തി​നി​ട​യി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ് വീ​ശി​യ​ടി​ച്ച​ത്. ച​ങ്ങ​നാ​ശ്ശേ​രി ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​നൂ​പ് ര​വീ​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ൾ മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കി.

അ​ഞ്ച​ല​ശ്ശേ​രി, പാ​ട്ടാ​ശ്ശേ​രി ഭാ​ഗ​ങ്ങ​ളി​ൽ ജോ​ബ് മൈ​ക്കി​ൾ എം.​എ​ൽ.​എ സ​ന്ദ​ർ​ശ​നം ന​ട​ത്തി. കെ.​എ​സ്.​ഇ.​ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​ദ്യു​ത ക​ണ​ക്ഷ​ൻ പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി. പ​ള്ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ടോ​മി​ച്ച​ൻ ജോ​സ​ഫ്, കു​റി​ച്ചി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സു​ജാ​ത സു​ശീ​ല​ൻ, വാ​ർ​ഡം​ഗം പൊ​ന്ന​മ്മ സ​ത്യ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ കെ.​ആ​ർ ഷാ​ജി എ​ന്നി​വ​രും എം.​എ​ൽ.​എ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Seven houses were damaged in the cyclone in Kurichi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.