ചങ്ങനാശ്ശേരി: എം.സി റോഡിൽ തിരക്കേറിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുൻവശത്തെ സീബ്രാലൈനുകൾ മാഞ്ഞത് കാൽനടക്കാർക്ക് അപകട ഭീഷണിയാകുന്നു. ചങ്ങനാശ്ശേരി സെൻട്രൽ ജങ്ഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പുതൂർപ്പള്ളി ആർക്കേഡ് എന്നിവിടങ്ങളിലെ സീബ്രാലൈനുകളാണ് മാഞ്ഞത്. മാസങ്ങൾ പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയുമില്ല. വിദ്യാർഥികളും സ്ത്രീകളും വയോധികരും എത്തുന്ന നഗരത്തിൽ കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു.
വ്യാഴാഴ്ച പകൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം റോഡ് മുറിച്ചുകടന്ന വയോധികയെയും കൊച്ചുമകളെയും പൊലീസ് ജീപ്പിടിച്ച് അപകടം ഉണ്ടായി. ഇരുവരും തെറിച്ചു വീണുവെങ്കിലും സാരമായ പരിക്കുകൾ ഉണ്ടായില്ല. പൊലീസ് വാഹനത്തിൽതന്നെ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ച് ഇവർക്ക് പ്രഥമശുശ്രൂഷ നൽകി അയച്ചു. നടപ്പാതകളിലെ ടൈലുകൾ ഇളകി കിടക്കുന്നതിനാൽ ഇതുവഴിയുള്ള യാത്രയും ദുഷ്കരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.