കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ റോട്ടറിക്ലബ് നടത്തിവന്ന കംഫർട്ട് സ്റ്റേഷൻ തുറന്നു. വൈദ്യുതി കുടിശ്ശിക അടച്ചശേഷം വ്യാഴാഴ്ചയാണ് പ്രവർത്തനം ആരംഭിച്ചത്. കംഫർട്ട് സ്റ്റേഷൻ വ്യാഴാഴ്ച തന്നെ തുറക്കാൻ ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി നഗരസഭക്ക് കർശന നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിലിൽ കംഫർട്ട് സ്റ്റേഷൻ ഏറ്റെടുക്കാൻ തീരുമാനിച്ച് തുടർനടപടിയുമായി മുന്നോട്ടുപോകുന്നതിനിടയാണ് റോട്ടറി ക്ലബ് തന്നെ കംഫർട്ട് സ്റ്റേഷൻ തുറന്നത്. വ്യാഴാഴ്ച നഗരസഭ ജീവനക്കാരും കംഫർട്ട് സ്റ്റേഷൻ തുറക്കാനെത്തിയെങ്കിലും റോട്ടറി ക്ലബ് അധികൃതരുടെ അഭിപ്രായപ്രകാരം പിൻമാറി. കുടിശ്ശിക ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് റോട്ടറി ക്ലബ് നഗരസഭക്ക് കത്ത് നൽകിയിട്ടുണ്ട്. വെള്ളക്കരവും വൈദ്യുതിക്കരവും കുടിശ്ശിക ആയതിനാൽ ഏറെ നാളായി അടഞ്ഞുകിടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.