കോട്ടയം: രാമക്ഷേത്ര നിർമാണത്തിന് തറക്കല്ലിട്ടതുവഴി ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യയുടെ മതേതരത്വം പ്രധാനമന്ത്രി ഇല്ലാതാക്കിയിരിക്കുകയാണെന്ന് സുനിൽ പി. ഇളയിടം. മതനിരപേക്ഷ രാഷ്ട്രഭാവനയുടെമേൽ മതരാഷ്ട്രത്തിനുള്ള തറക്കല്ലിടലായിരുന്നു ഇത്. ദരിദ്രരായ ഇന്ത്യക്കാരുടെ കണ്ണീരൊപ്പലാണ് രാഷ്ട്രത്തിന്റെ ദൗത്യമെന്നത് മാറി അന്യമതക്കാരെ പുറത്താക്കി, കൊന്നൊടുക്കി തെരുവിൽ അട്ടഹസിക്കുന്നതാണ് രാജ്യസ്നേഹമെന്ന പുതിയ നിർവചനമാണ് പ്രധാനമന്ത്രിയും ഒപ്പമുള്ളവരും നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം ജില്ല സമ്മേളനത്തിന് മുന്നോടിയായി സാഹിത്യപ്രവർത്തക സഹകരണ സംഘം ഹാളിൽ നടന്ന സെമിനാറിൽ 'ഇന്ത്യൻ ദേശീയതയുടെ ചരിത്ര മാനങ്ങൾ' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം അഡ്വ.പി.കെ. ഹരികുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.വി. റസൽ, സെക്രട്ടേറിയറ്റ് അംഗം പ്രഫ. എം.ടി. ജോസഫ്, ജില്ല കമ്മിറ്റി അംഗങ്ങളായ അഡ്വ.കെ.അനിൽകുമാർ, പി.ജെ. വർഗീസ്, കോട്ടയം ഏരിയ സെക്രട്ടറി ബി. ശശികുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.