കോട്ടയം: ജില്ലയിലെ എൻഫോഴ്സ്മെൻറ് വിഭാഗത്തിന് വാഹനപരിശോധനക്ക് വൈദ്യുതി കാറുകളും. ആറ് ഇലക്ട്രിക് കാറുകളാണ് മോട്ടോർ വാഹനവകുപ്പ്- സേഫ് കേരള എൻഫോഴ്സ്മെൻറ് വിഭാഗത്തിന് ലഭിച്ചത്. നിലവിൽ ജില്ലയിൽ ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷനുകളില്ല. ഇ-കാറുകൾക്കായി അനെർട്ടിെൻറ ചാർജിങ് സ്റ്റേഷൻ കലക്ടറേറ്റിൽ സ്ഥാപിക്കാനാണ് തീരുമാനം.
അതുവരെ ഓഫിസിൽ തന്നെ ചാർജ് ചെയ്ത് ഉപയോഗിക്കാനാണ് നിർദേശം. എട്ടുമണിക്കൂർ ചാർജ് ചെയ്യണം. ഒറ്റത്തവണ ചാർജ് ചെയ്താൽ 310 കിലോമീറ്റർ വരെ ഓടാമെന്ന് അധികൃതർ പറയുന്നു. 24 മണിക്കൂറും വാഹനപരിശോധനക്ക് ഈ കാറുകൾ ഉപയോഗിക്കും.
നിലവിൽ വകുപ്പിന് പരിശോധനക്ക് ആവശ്യത്തിന് വാഹനങ്ങളില്ലായിരുന്നു.
ഇന്ധനച്ചെലവ് കുറക്കുന്നതിനൊപ്പം പരിസര മലിനീകരണവും കുറക്കാനാകും. അനെർട്ടാണ് സംസ്ഥാനത്ത് എൻഫോഴ്സ്മെൻറ് വിഭാഗത്തിന് ഇലക്ട്രിക് കാറുകൾ വാടകക്കെടുത്ത് നൽകിയിരിക്കുന്നത്. പുതുതായി ലഭിച്ച ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ച് വാഹന പരിശോധനയും ബ്ലാക്ക് സ്പോട്ടുകൾ (അപകട മേഖലകൾ) കേന്ദ്രീകരിച്ച് പട്രോളിങ്ങും കൂടുതൽ കാര്യക്ഷമമായി നടത്തുമെന്ന് കോട്ടയം എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ടോജോ എം. തോമസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.