ഈരാറ്റുപേട്ട: പുതുവത്സരാഘോഷത്തിനായുള്ള യാത്രക്കിടെ അപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം മണിക്കൂറുകള്‍നീണ്ട പരിശ്രമത്തിലൂടെ കണ്ടെത്തി ഈരാറ്റുപേട്ടയിലെ സന്നദ്ധപ്രവർത്തകർ. ചൊവ്വാഴ്ച രാത്രി 11ഓടെയാണ് സംഭവം ഉണ്ടായത്.
കുട്ടിക്കാനത്ത് നിര്‍ത്തിയിട്ട വാഹനത്തിന്റെ ഗിയറില്‍ അബദ്ധത്തില്‍ കൈ തട്ടിയതിനെ തുടര്‍ന്നാണ് വാഹനം ഉരുണ്ട് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസലാണ് (27) മരിച്ചത്. ഈരാറ്റുപേട്ട ടീം നന്മക്കൂട്ടം, ടീം എമർജൻസി തുടങ്ങിയ സന്നദ്ധസംഘത്തിന്റെ പ്രവർത്തകരാണ് തിരച്ചിലിൽ പങ്കെടുത്തത്.
സംഭവം നടന്ന ഉടൻവന്ന ഫോൺകോളിനെ തുടർന്നാണ് ഈരാറ്റുപേട്ടയിൽനിന്ന് സംഘം പുറപ്പെട്ടത്.
പുലർച്ച ഒന്നരയോടെ അപകടസ്ഥലത്ത് എത്തിയപ്പോൾ കോടമഞ്ഞും മരം കോച്ചുന്ന തണുപ്പും. അപകടത്തിൽ പ്പെട്ടയാളുടെ കുടുംബകാരുടെ കരച്ചിലിന് മുന്നിൽ മറ്റൊന്നും നോക്കാതെ ദൗത്യനിര്‍വഹണത്തിനായി ഇറങ്ങുകയായിരുന്നു.
റോപ്പുകള്‍ ബന്ധിച്ച് 600 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് ഊര്‍ന്നിറങ്ങി. കൂരിരുട്ടും ഭീമമായ പാറക്കൂട്ടങ്ങളും കനത്ത മഞ്ഞും കൂറ്റന്‍മരങ്ങളും ദൗത്യനിര്‍വഹണത്തിന് തടസ്സമായി.
ഏതാണ്ട് 350 അടി താഴ്ചയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടര മണിക്കൂര്‍ നീണ്ട പ്രയത്നത്തിലൊടുവിൽ മൃതദേഹം മുകളിലെത്തിച്ചു.
അഗ്നിരക്ഷാ സേനാ സംഘവും സന്നദ്ധ സംഘടനകളും നാട്ടുകാരും നന്മക്കൂട്ടത്തോടൊപ്പം പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.