ഈരാറ്റുപേട്ട: വാഗമൺ റോഡിൽ കാരിക്കാട് ടോപ്പിന് താഴെ കുറ്റിയാലപ്പുഴ റിസോർട്ടിന് സമീപം റോഡിന്റെ മുകളിൽനിന്നും പാറക്കഷണം റോഡിലേക്ക് ഉരുണ്ടുവീണു. പാറ പല കഷണങ്ങളായി ചിന്നിച്ചിതറിയാണ് റോഡിൽ കിടന്നത്. ഈസമയം വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഒരുമാസം മുമ്പ് ഇതേഭാഗത്ത് കൂറ്റൻപാറ ഉരുണ്ടുവീണ് മണിക്കുറുകൾ ഗതാഗത തടസ്സം നേരിട്ടിരുന്നു. നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന റോഡിൽ അടിക്കടി ഉണ്ടാകുന്ന അപകടം ജനങ്ങളിൽ ആശങ്ക ഉളവാക്കി.
കയറ്റം കയറി എത്തുന്ന വാഹനങ്ങൾ തണുപ്പിക്കാനായി ഈ പ്രദേശത്താണ് നിർത്തി ഇടാറുള്ളത്. വിനോദസഞ്ചരികളുടെയടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. സംഭവം നടന്ന ഉടൻ നാട്ടുകാരും വാർഡ് അംഗം മോഹൻ കുട്ടപ്പനും ചേർന്ന് റോഡിലെ കല്ലുകൾ മാറ്റി ഗതാഗതം സുഗമമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.