മത്തായി വർഗീസ്

72ാം വയസ്സിൽ കേരളത്തിലെ ആദ്യവോട്ട് ചെയ്ത് മത്തായി വർഗീസ്

എരുമേലി: യുവാവായിരിക്കെ തമിഴ്നാട്ടിൽ എം.ജി.ആറിന് ഒരു തവണ വോട്ട് ചെയ്ത് മാത്രം പരിചയമുള്ള മത്തായി വർഗീസ് 72ാം വയസ്സിൽ കേരളത്തിലെ ആദ്യത്തേതും ജീവിതത്തിൽ രണ്ടാമത്തെയും വോട്ട് രേഖപ്പെടുത്തി.

മുട്ടപ്പള്ളി മലയിൽ അനിയൻ എന്ന മത്തായി വർഗീസാണ് ഭാര്യ കുഞ്ഞുമോളുമൊത്ത് വ്യാഴാഴ്ച മുട്ടപ്പള്ളി സ്കൂളിലെത്തി വോട്ട് ചെയ്തത്. യുവാവായിരിക്കെ ജോലിയുമായി തമിഴ്നാട്ടിലേക്ക് ചേക്കേറിയ ഇദ്ദേഹം ഒരു തവണ തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു.

പിന്നീട് പല സംസ്ഥാനത്തും വിദേശ രാജ്യങ്ങളിലും ജോലിയുമായി ബന്ധപ്പെട്ട് പോയ ഇദ്ദേഹം നാലുവർഷം മുമ്പാണ് കേരളത്തിൽ സ്ഥിരതാമസത്തിനായി തിരിച്ചെത്തിയത്​.

തദ്ദേശ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ ലിസ്​റ്റിൽ പേര് ചേർക്കുകയും ചെയ്തിരുന്നു. മത്തായി വർഗീസ് കേരളത്തിൽ ഏത് മുന്നണിക്കൊപ്പമെന്ന് ചോദിച്ചാൽ ഉത്തരം പുഞ്ചിരിയിലൊതുക്കും.

Tags:    
News Summary - mathayi varghese casted his first vote in kerala at 72

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.