കോട്ടയം: നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. 43 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
14 ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണവും എണ്ണയും ഒമ്പത് സ്ഥാപനങ്ങളിൽനിന്ന് നിരോധിത പ്ലാസ്റ്റിക്കും പിടിച്ചെടുത്തു. ശബരിമല തീർഥാടനവും നവകേരള സദസ്സും നടക്കുന്നതിന്റെ ഭാഗമായാണ് അധ്യക്ഷ ബിൻസി സെബാസ്റ്റ്യന്റെ നിർദേശപ്രകാരം ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. മണിപ്പുഴ മലബാർ മജ്ലിസ്, മണിപ്പുഴ ഓമന കിച്ചൻ, മറിയ പള്ളിയിലെ കഫേ ഓൾഡ് ടൗൺ, പള്ളം കരിമ്പുംകാല, ബാർബി ക്യു ഇൻ ഫാമിലി റസ്റ്റാറന്റ്, റെയിൽവേ സ്റ്റേഷൻ റോഡിലെ ആര്യ സൽക്കാര, പ്രിൻസ്, ഗ്രാൻഡ് ആര്യാസ്, എസ്.എച്ച്. മൗണ്ട് ആനന്ദഭവൻ, തലശ്ശേരി റസ്റ്റാറന്റ്, കുമാരനെല്ലൂർ കോഫി ഹൗസ് ഫാമിലി റസ്റ്റാറന്റ്, ഗാന്ധിനഗർ ഹോളി ഫുഡ് ആൻഡ് സ്വീറ്റ്സ്, ഗാന്ധിനഗർ നിത്യ, 12 ടു 12 റസ്റ്റാറന്റ് എന്നിവിടങ്ങളിൽനിന്നാണ് പഴകിയ എണ്ണയും ഭക്ഷ്യപദാർഥങ്ങളും പിടിച്ചെടുത്തത്.
21 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.എ. തങ്കം, പി.ജി. രാജേഷ്, സിലി ഗോപാലകൃഷ്ണൻ, പി.ആർ. രാജീവ്, തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ബിൻസി സെബാസ്റ്റ്യനും സെക്രട്ടറി അനിൽകുമാറും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.