ഒരുമാസം മുമ്പ് കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം പോലും സാധ്യമായത് പിറ്റേദിവസമാണ്. ഇത് ഏറെ ചർച്ചയായിരുന്നു. ജില്ല അഗ്നിരക്ഷാനിലയത്തിൽ ജീവനക്കാർക്കായി പുതിയ ക്വാർട്ടേഴ്സ് ഒരുങ്ങുകയാണ്. പഴയ കെട്ടിടം ബലക്ഷയത്തെ തുടർന്ന് പൊളിച്ചുനീക്കിയിരുന്നു. പുതിയ ക്വാർട്ടേഴ്സ് നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റ് പരിഗണനയിലാണ്. നിലവിൽ ഉദ്യോഗസ്ഥർ താമസിക്കുന്നത് സ്വന്തം ചെലവിൽ വാടക നൽകിയാണ്.
14 വാഹനങ്ങൾ
അഗ്നിബാധയും മുങ്ങിമരണവും ഉണ്ടാവുേമ്പാൾ മാത്രമല്ല, കൈയിൽ കുടുങ്ങിയ മോതിരം പോലും ഊരിയെടുക്കാൻ ഫയർഫോഴ്സ് വേണം. വേനലിൽ പുല്ലിന് തീപിടിക്കുേമ്പാൾ നാലുദിക്കിലേക്കും ഓടി മടുക്കും. അപ്പോൾ ജീവനക്കാരും ൈകയിലുള്ള ഉപകരണങ്ങളും മതിയാകാത്ത അവസഥയാണ്. വാട്ടർ ലോറി, ബൈക്ക്, സ്കൂബ വാൻ, റെസ്ക്യൂ വെഹിക്കിൾ, ആംബുലൻസ്, ഫയർ എൻജിൻ, എമർജൻസി ടെൻഡർ, ജീപ്പ്, മൾട്ടിയൂട്ടിലിറ്റി വെഹിക്കിൾ തുടങ്ങി ആകെ 14 വാഹനങ്ങളാണ് ജില്ല അഗ്നിരക്ഷ കാര്യാലയത്തിനുള്ളത്. ഒരു സ്റ്റേഷൻ ഓഫിസർ, രണ്ട് അസി. സ്റ്റേഷൻ ഓഫിസർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാർ, ഡ്രൈവർ, ഹോംഗാർഡ് എന്നിങ്ങനെ 71 ജീവനക്കാർ ഇവിടെയുണ്ട്.
ഇടുങ്ങിയ വഴികൾ
അപകടസ്ഥലത്ത് എത്തിച്ചേരുക എന്നതാണ് പ്രധാന വെല്ലുവിളി. വേനൽക്കാലങ്ങളിൽ പാടശേഖരങ്ങളിലാണ് പ്രധാനമായി തീപിടിക്കുന്നത്. ഇടുങ്ങിയ വഴികളിലൂടെ വലിയവണ്ടി എത്തിക്കുന്നത് ഏറെ ശ്രമകരമായ ഒന്നാണ്. അപ്പോഴേക്കും സമീപത്തെ പുല്ലുകളിൽ തീപടർന്ന് ആളിക്കത്താൻ തുടങ്ങും. ചതുപ്പ് നിലങ്ങളിൽ തീ അണക്കാൻ എത്താനും പ്രയാസമാണ്. മരക്കൊമ്പുകളും ചില്ലകളും ഉപയോഗിച്ച് തീ തല്ലിക്കെടുത്തുക, സമീപത്തെ ജലാശയങ്ങളിൽനിന്ന് മോട്ടോർ ഉപയോഗിച്ച് തീ അണക്കുക എന്നിവയിലൂടെ പ്രശ്നം പരിഹരിക്കാം. ചളിനിറഞ്ഞ പ്രദേശങ്ങളിൽ ഈ മാർഗം സാധ്യമാകാതെവരുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളിൽ നാട്ടുകാരുടെ സഹായം സ്വീകരിക്കും. അത്യാഹിതം സംഭവിച്ചിടത്ത് കാണാൻ ആൾക്കൂട്ടമെത്തുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇക്കൂട്ടരെ മാറ്റിനിർത്താൻ പൊലീസ് സഹായം സ്വീകരിക്കും. അപകടമേഖലയിലെ എല്ലാവിധ തീരുമാനങ്ങൾ കൈക്കൊള്ളാൻ അഗ്നിശമനസേനക്കാണ് അധികാരം.
വ്യാജന്മാർ
അഗ്നിശമനസേനയിൽ വ്യാജസന്ദേശം വിളിച്ചറിയിക്കുന്നത് ചിലരുടെ വിനോദമാണ്. ഉദ്യോഗസ്ഥരുടെ പരക്കംപാച്ചിൽ കണ്ട് സന്തോഷിക്കുന്നവരാണ് അവർ. പൊലീസ് അന്വേഷണത്തിൽ മനോനില തകരാറിലായവരാണ് ചിലരെന്ന് അറിയാൻ കഴിഞ്ഞു. ഈ നമ്പരുകൾ സൂക്ഷിച്ചുെവച്ചിട്ടുണ്ട്. വീണ്ടും അവരാണോ വിളിക്കുന്നതെന്ന് അറിയാൻ സാധിക്കും. ഇതുപോലുള്ളവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാൻ സാധിക്കില്ല. കരുതിക്കൂട്ടി വിളിക്കുന്ന വ്യാജന്മാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ നിയമമുണ്ട്. പിടിക്കപ്പെട്ടാൽ ഒരുവർഷം തടവും 15,000 രൂപ പിഴയും ശിക്ഷവരെ ലഭിക്കാം. ഉയരമുള്ള ടവറിലും പോസ്റ്റുകളിലും കയറി ആത്മഹത്യ ഭീഷണി ഉയർത്തുന്നവരും ഇപ്പോൾ സജീവമാണ്. പ്രണയൈനരാശ്യം, ലഹരി ഉപയോഗം, കുടുംബ പ്രശ്നങ്ങൾ തുടങ്ങി പലർക്കും പല കാരണങ്ങളാണ്. ഇവരുടെ ജീവനും വിലപ്പെട്ടതാണ്. അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് അനുനയിപ്പിച്ച് വേണം പിന്തിരിപ്പിക്കാൻ. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ടവറുകളിലെ ഏണികൾ 10 മീറ്റർ ഉയരത്തിൽ ഉയർത്താൻ നിർദേശം നൽകിയിട്ടുണ്ട്.
മുങ്ങിമരണങ്ങൾ ഒഴിവാക്കാം
•സ്ഥലപരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങരുത്
•നീന്തൽ പഠിക്കാൻ ശ്രമിക്കുക
•കുട്ടികളെ ആവശ്യമായ മുൻകരുതൽ ഇല്ലാതെ ജലാശയങ്ങളിൽ ഇറങ്ങരുത്
•ജലാശയങ്ങളിലെ മുന്നറിയിപ്പ് ബോർഡുകളെ അവഗണിക്കാതിരിക്കുക
•ജലാശയങ്ങളിൽ ഇറങ്ങുേമ്പാൾ പ്രദേശവാസികളുടെ അഭിപ്രായം തേടുക
ഹാപ്പിനെസ് ഈസ്...
ഒരു അപകടം സംഭവിച്ചാൽ അതിൽനിന്ന് ജനങ്ങളെ പൂർണമായും സംരക്ഷിക്കാൻ സാധിക്കുന്നതിലാണ് ഓരോ അഗ്നിശമന സേനാവിഭാഗത്തിെൻറയും സംതൃപ്തി–അനൂപ് പി.രവീന്ദ്രൻ (സ്റ്റേഷൻ ഓഫിസർ,കോട്ടയം അഗ്നിരക്ഷാ നിലയം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.