കൊക്കയാർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്കേറ്റു. കൊക്കയാർ കുറ്റിപ്ലാങ്ങാട്, ആനന്ദഭവനിൽ പൊന്നമ്മ ഭാസ്കരനാണ് (63) പരിക്കേറ്റത്. കുറ്റിപ്ലാങ്ങാട് വനത്തിൽ കാടുതെളിക്കലിനിടെയാണ് അപകടം. റിട്ട. അംഗൻവാടി അധ്യാപികയായ പൊന്നമ്മയും മറ്റ് തൊഴിലാളികളും കാടുവെട്ടുന്നതിനിടെ മുന്നിലെത്തിയ പന്നി പൊന്നമ്മയെ ഇടിച്ച് 25 മീറ്ററോളം തള്ളിക്കൊണ്ടു പോകുകയായിരുന്നു.
പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദിവാസി മലഅരയ വിഭാഗത്തിൽപെട്ടയാളാണ് പൊന്നമ്മ. മേഖലയിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. കൊക്കയാർ-വെംബ്ലി റോഡ്, കുറ്റിപ്ലാങ്ങാട് ഭാഗം, വെംബ്ലി-ഏന്തയാർ റോഡ് എന്നിവിടങ്ങളിലെ ജനവാസകേന്ദ്രങ്ങളിൽ കാട്ടുപന്നി ശല്യം ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.