ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി ജീവനുകൾ പൊലിഞ്ഞ മുണ്ടക്കയം, പൂവഞ്ചി, കൂട്ടിക്കൽ പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻറ് ഖദീജ റഹ്മാന്‍റെ നേതൃത്വത്തിലുള്ള സംഘം

ദുരിതബാധിതർക്ക്​ കൈത്താങ്ങായി ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം

കോട്ടയം: കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി ജീവനുകൾ പൊലിഞ്ഞ മുണ്ടക്കയം, പൂവഞ്ചി, കൂട്ടിക്കൽ പ്രദേശങ്ങളിലെ ദുരിതബാധിതർക്ക്​ കൈത്താങ്ങായി ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻറ് ഖദീജ റഹ്മാന്‍റെ നേതൃത്വത്തിൽ ജനസേവന വകുപ്പ് കൺവീനർ ലൈല ടീച്ചർ, പബ്ലിക് റിലേഷൻ കൺവീനർ റംല വി കെ, സമിതി അംഗം അസൂറ അലി കോട്ടയം ജില്ലാ പ്രസിഡൻറ് നജ്മി കരീം,ഫൗസിയ ജബ്ബാർ, ഷഹന അൻവർ ,റജീന ഖാദർ എന്നിവരുൾകൊള്ളുന്ന സംഘമാണ് സന്ദർശനം നടത്തിയത്.

രണ്ടു ലക്ഷത്തിലധികം രൂപയുടെ വസ്ത്രങ്ങൾ കൈമാറുകയും ചെയ്തു.

നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന പ്രകൃതി ദുരന്തങ്ങള്‍ തടയാന്‍ ശാസ്ത്രീയമായ പഠനങ്ങള്‍ കാര്യക്ഷമായി നടക്കണമെന്നും നാട്ടില്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നാടി​െൻറ ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിച്ചു കൊണ്ടായിരിക്കണമെന്നും വൈസ് പ്രസിഡന്‍റ് ഖദീജാ റഹ്മാൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Jamaat-e-Islami womens wing help in mundakayam, koottickal and poovanchi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.