കോട്ടയം: കേരള കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധി മുതലാക്കാൻ കേരള കോൺഗ്രസ് -എം. നേതൃസ്ഥാനങ്ങളെച്ചൊല്ലി പി.ജെ. ജോസഫ് വിഭാഗത്തിൽ രൂപപ്പെട്ട ഭിന്നത രാഷ്ട്രീയ നേട്ടമാക്കാനുള്ള കരുനീക്കങ്ങളിലാണ് ജോസ് പക്ഷം. ഇടഞ്ഞുനിൽക്കുന്ന നേതാക്കളിൽ പലരും ജോസ് െക. മാണിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് ഭിന്നത മുതലാക്കാനുള്ള നീക്കവുമായി ജോസ് പക്ഷം കളിതുടങ്ങിയത്. ഭാരവാഹികളുടെ എണ്ണത്തിൽ കോൺഗ്രസിനെപ്പോലും മറികടക്കുന്ന സാഹചര്യത്തിൽ ഇനിയും ജോസഫിനൊപ്പം നിന്നിട്ട് കാര്യമില്ലെന്ന് വിലയിരുത്തുന്ന വലിയൊരു വിഭാഗമാണ് ജോസ് വിഭാഗവുമായി നീക്കുപോക്കിന് ശ്രമിക്കുന്നത്. മാതൃസംഘടനയിലേക്ക് വരുന്നവരെ കൈയൊഴിയില്ലെന്ന് ജോസ് കെ. മാണിയും പ്രഖ്യാപിച്ചിട്ടുണ്ട്.
മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനും പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനം നല്‍കിയതിനെതിരെ ഫ്രാന്‍സിസ് ജോര്‍ജും ജോണി നെല്ലൂരും തോമസ് ഉണ്ണിയാടനും അറയ്ക്കൽ ബാലകൃഷ്ണപിള്ളയുമാണ് ജോസഫിനെക്കണ്ട് അതൃപ്തി പ്രകടിപ്പിച്ചത്. അതൃപ്തരായവരെ പൂർണമായും അംഗീകരിക്കാൻ മോൻസും ജോയ് എബ്രഹാമും തയാറെല്ലന്നാണ് വിവരം. ഇതോടെ പാർട്ടിയിലെ പ്രതിസന്ധി രൂക്ഷമായേക്കും. 15ന് ജില്ല പ്രസിഡൻറുമാരുടെ യോഗം കോട്ടയത്ത് ചേരുന്നുണ്ട്. അതിൽ നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും നേതാക്കൾ പറയുന്നു.
ആറ് മുതിർന്ന നേതാക്കൾ യോഗം ചേർന്നാണ് കേരള കോൺഗ്രസ് എന്ന ഒറ്റപാർട്ടിയായി പ്രവർത്തിക്കാൻ തീരുമാനിച്ചത്. പി.സി. തോമസിെൻറ കേരള കോൺഗ്രസാണ് ഇപ്പോൾ ജോസഫിെൻറ കേരള കോൺഗ്രസ്. ജനാധിപത്യ കേരള കോൺഗ്രസിൽനിന്ന് ജോസഫ് പക്ഷത്തെത്തിയ ഫ്രാൻസിസ് ജോർജ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും ജയിച്ചില്ല.
മോൻസ് ജോസഫിെൻറ നേതൃത്വത്തിൽ ഒരുവിഭാഗവും ഫ്രാൻസിസ് ജോർജിെൻറ നേതൃത്വത്തിൽ മറ്റൊരു വിഭാഗവുമായാണ് ജോസഫ് ഗ്രൂപ്പിെൻറ പ്രവർത്തനം. പി.സി. തോമസിെൻറ നേതൃത്വത്തിൽ വേറൊരു വിഭാഗവും പാർട്ടിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.