കോട്ടയം: മാണി സി. കാപ്പനെ പ്രതിരോധിക്കാൻ പദയാത്രയുമായി ജോസ് കെ. മാണി. ഞായറാഴ്ച മുതൽ പാലാ നിയമസഭ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും ജോസും പാർട്ടി ഭാരവാഹികളും ഇടതുമുന്നണി നേതാക്കളും ചേർന്ന് പദയാത്ര നടത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുടക്കംകൂടിയാകും ഇത്. പാലായിൽ െക.എം. മാണിയും ജോസ് കെ. മാണിയും നടത്തിയ വികസനപ്രവർത്തനങ്ങൾ യാത്രയിൽ വിശദീകരിക്കും.
കാപ്പനെതിരായ രാഷ്ട്രീയ വിശദീകരണം എന്ന നിലയിൽകൂടിയാണ് പദയാത്ര. അതിനിടെ, കാപ്പെൻറ സ്ഥാനാര്‍ഥിത്വത്തെ കേരള കോൺഗ്രസ് ജോസ് വിഭാഗം കാര്യമായി കാണുന്നില്ലെന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി മണ്ഡലത്തിൽ നടത്തുന്ന പ്രചാരണത്തിനെതിരെ രംഗത്തുവരുമെന്നും പാർട്ടി ജില്ലനേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.