കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഡോക്ടർമാർക്ക്​ സ്ഥലംമാറ്റം; പ്രതിസന്ധിയിൽ ഹൃദ്രോഗചികിത്സയും കാത്​ലാബ്​ പ്രവർത്തനവും

കാ​ഞ്ഞി​ര​പ്പ​ള്ളി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം അ​ടു​ത്തി​രി​ക്കെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ര​ണ്ട്​ കാ​ർ​ഡി​യോ​ള​ജി​സ്റ്റു​ക​ൾ​ക്കും സ്ഥ​ലം​മാ​റ്റം. ഇ​തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ്രോ​ഗ​ചി​കി​ത്സ​യും കാത്​ലാബിന്‍റെ പ്ര​വ​ർ​ത്ത​ന​വും പ്ര​തി​സ​ന്ധി​യി​ലാ​യി. കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ത​സ്തി​ക​യി​ല്ലാ​ത്ത ഇ​വി​ടെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ്​ ഡോ. ​ബി​ജു​മോ​ൻ വ​ർ​ക്കി​ങ് അ​റേ​ഞ്ച്മെ​ന്‍റി​ലും കാ​ർ​ഡി​യോ​ള​ജി ജൂ​നി​യ​ർ ക​ൺ​സ​ൽ​ട്ട​ന്‍റാ​യി​രു​ന്ന ഡോ. ​പ്ര​സാ​ദ് കെ. ​മാ​ണി ഫി​സി​ഷ്യ​ന്‍റെ ത​സ്തി​ക​യി​ലു​മാ​ണ്​ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന​ത്.

ഡോ. ​ബി​ജു​മോ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും ഡോ. ​പ്ര​സാ​ദ് സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റാ​യി എ​റ​ണാ​കു​ള​ത്തേ​ക്കു​മാ​ണ്​ സ്ഥ​ലം​മാ​റി​പോ​യ​ത്. ഇ​രു​വ​ർ​ക്കും ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ്​​ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​തും സ്ഥ​ലം​മാ​റ്റം ഉ​ണ്ടാ​യ​തും. ശ​നി​യാ​ഴ്ച വ​രെ ഇ​രു​വ​രും ഇ​വി​ടെ ജോ​ലി​ചെ​യ്തു. പ​ക​രം ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കാ​ത്ത​തി​നാ​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഹൃ​ദ്രോ​ഗ ചി​കി​ത്സ​യും കാത്​ലാബിന്‍റെ പ്ര​വ​ർ​ത്ത​ന​വും പ്ര​തി​സ​ന്ധി​യി​ലാ​യി. കാ​ർ​ഡി​യോ​ള​ജി​സ്റ്റു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ൻ​ജി​യോ​ഗ്രാം, ആ​ൻ​ജി​യോ​പ്ലാ​സ്റ്റി എ​ന്നി​വ​യ​ട​ക്കം മു​ട​ങ്ങി. അ​ടി​യ​ന്ത​ര​ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ഹൃ​ദ്രോ​ഗി​ക​ളെ പോ​ലും ഞാ​യ​റാ​ഴ്ച മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ റ​ഫ​ർ ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ്. ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ഉ​ള്ള​വ​ർ​പോ​ലും വ​ൻ​തു​ക മു​ട​ക്കി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.

2022 ജ​നു​വ​രി 10നാ​ണ്​ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കാ​ത്ത് ലാ​ബ് തു​ട​ങ്ങി​യ​ത്. ഓ​രോ​വ​ർ​ഷ​വും 500ല​ധി​കം ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ശ​സ്ത്ര​ക്രി​യ​യും 600ല​ധി​കം ആ​ൻ​ജി​യോ​ഗ്രാം പ​രി​ശോ​ധ​ന​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഹൃ​ദ​യ​ചി​കി​ത്സ​ക​ളാ​ണ് ഇ​വി​ടെ ന​ട​ന്നു​വ​ന്ന​ത്. മ​ണ്ഡ​ല​കാ​ല​ത്ത് ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ ഉ​ൾ​പ്പെ​ടെ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ആ​തു​രാ​ല​യ​മാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി. കി​ഴ​ക്ക​ൻ മ​ല​യോ​ര​മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​വി​ടെ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്ക് ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. ഇ​തി​ൽ 80 ശ​ത​മാ​നം ആ​ളു​ക​ൾ​ക്കും ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ് പ്ര​കാ​രം ശ​സ്ത്ര​ക്രി​യ ഉ​ൾ​പ്പെ​ടെ സൗ​ജ​ന്യ​നി​ര​ക്കി​ലു​ള്ള ചി​കി​ത്സ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. അ​തി​നാ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ത​സ്തി​ക സൃ​ഷ്ടി​ച്ച് ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.

Tags:    
News Summary - Kanjirapally General Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.