കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി; മോർച്ചറി ജനുവരിയിൽ തുറക്കും

കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം മു​റി​യും മോ​ർ​ച്ച​റി​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ജ​നു​വ​രി​യി​ൽ തു​റ​ന്നു​ന​ൽ​കു​മെ​ന്ന് ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് അ​റി​യി​ച്ചു. ഒ​രു കോ​ടി രൂ​പ ചി​ല​വി​ലാ​ണ് നി​ർ​മാ​ണം. പു​തി​യ പോ​സ്റ്റ്മോ​ർ​ട്ടം മു​റി​യി​ൽ ഒ​രു ആ​ധു​നി​ക പോ​സ്റ്റ്മോ​ർ​ട്ടം ടേ​ബി​ളും ഒ​രു മാ​നു​വ​ൽ ടേ​ബി​ളും ഉ​ണ്ടാ​കും. മോ​ർ​ച്ച​റി​യി​ൽ എ​ട്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ. ​എ​ൻ. ജ​യ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.

വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ധു​നി​ക പോ​സ്റ്റ്മോ​ർ​ട്ടം ടേ​ബി​ളും മോ​ർ​ച്ച​റി​ക്കു​ള്ള ഫ്രീ​സി​ങ് യൂ​നി​റ്റും ന​ൽ​കും. നി​ല​വി​ലെ മോ​ർ​ച്ച​റി​യി​ൽ നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​നു​ള്ള ഫ്രീ​സി​ങ് യൂ​നി​റ്റ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നേ​ര​ത്തെ ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടൊ​പ്പ​മാ​ണ് പു​തി​യ ഫ്രീ​സി​ങ് യൂ​നി​റ്റ്​ കൂ​ടി ന​ൽ​കു​ന്ന​തെ​ന്നും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യും ഈ ​മാ​സം ത​ന്നെ ഇ​വ സ്ഥാ​പി​ക്കു​മെ​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മു​കേ​ഷ് കെ. ​മ​ണി​യും പ​റ​ഞ്ഞു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സാ​വ​ൻ സാ​റ മാ​ത്യു, ബി ​ര​വീ​ന്ദ്ര​ൻ നാ​യ​ർ, ആ​ന്റ​ണി മാ​ർ​ട്ടി​ൻ, അ​ഡ്വ. സു​മേ​ഷ് ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​രും ഒ​പ്പ​മു ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Kanjirapally General Hospital Mortuary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.