കോട്ടയം: നാടിനെ മദ്യലഹരിയിൽ മുക്കിക്കൊല്ലാൻ അണിയറ ശ്രമങ്ങൾ നടക്കുന്നുവെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. പ്രായപൂർത്തിയാകാത്തവരുടെ ഗുണ്ടാ സംഘങ്ങൾ ലഹരിയിൽ അക്രമം നടത്തുമ്പോൾ അധികാരികളുടെ കണ്ണ് അടഞ്ഞുതന്നെയാണെന്നാണ് വിമർശനം.
മദ്യ-ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ഇന്ന് പളളികളിലാണ് സർക്കുലർ വായിച്ചത്. ഇതര സംസ്ഥാനത്തു നിന്ന് കേരളത്തിൽ തൊഴിലിന് എത്തുന്നവരെ സമ്പൂർണ പരിശോധനക്ക് വിധേയരാക്കണമെന്ന് മദ്യവിരുദ്ധ സമിതി സർക്കുലറിൽ ആവശ്യപ്പെട്ടു.
ലഹരിക്കെതിരായ സർക്കാർ പദ്ധതികൾ പലതും ഫലം കാണുന്നില്ല. സ്കൂൾ, കോളജ് തലങ്ങളിലും മതബോധന ക്ലാസിലും ലഹരി വിരുദ്ധത പഠിപ്പിക്കണം എന്നും സർക്കുലറിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.