ജി​ല്ല ആ​ശു​പ​ത്രി​യി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ രൂ​പ​രേ​ഖ

മണ്ണിൽ നിന്നുയരാതെ പത്തുനിലക്കെട്ടിടം

കോ​ട്ട​യം: പു​തി​യ മ​ൾ​ട്ടി സ്​​പെ​ഷാ​ലി​റ്റി മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​​കു​ന്ന​തോ​ടെ ജി​ല്ല ആ​ശു​പ​ത്രി മി​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ല​വാ​ര​ത്തി​ലേ​ക്ക്​ എ​ത്തു​മെ​ന്നാ​ണ്​ ആ​റു​വ​ർ​ഷ​മാ​യി മ​ന്ത്രി​മാ​ര​ട​ക്കം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, കെ​ട്ടി​ടം പ​ണി തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ഉ​ള്ള സൗ​ക​ര്യ​ങ്ങ​ൾ കൂ​ടി ഇ​ല്ലാ​താ​യി. 2025 ജ​നു​വ​രി​യി​ൽ കെ​ട്ടി​ടം ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ ഒ​രു​ങ്ങു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ അ​വ​സാ​നം പ​റ​യു​ന്ന​ത്. ഇ​തു​​വ​രെ കെ​ട്ടി​ട​ത്തി​ന്‍റെ അ​സ്തി​വാ​രം ആ​യി​ട്ടി​ല്ല.

പ​ല​വി​ധ സാ​​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ളാ​ണ്​ ആ​ദ്യം മു​ത​ൽ നി​ർ​മാ​ണ​ത്തി​ന്​ വി​ല​ങ്ങു​ത​ടി​യാ​യ​ത്. പു​തി​യ ​കെ​ട്ടി​ടം വ​രു​ന്ന​തോ​ടെ നി​ല​വി​ലെ പ​രാ​ധീ​ന​ത​ക​ൾ​ക്കെ​ല്ലാം അ​വ​സാ​ന​മാ​കും. അ​ടി​യ​ന്ത​ര സ്വ​ഭാ​വം ക​ണ​ക്കി​ലെ​ടു​ത്ത്​ ന​ട​പ​ടി​ക​ൾ നീ​ക്കാ​ൻ ആ​രും ഇ​ട​പെ​ടു​ന്നു​മി​ല്ല. മ​ന്ത്രി​മാ​രെ​ത്തി​യാ​ൽ മാ​ത്ര​മേ ഒ​ര​ടി​യെ​ങ്കി​ലും അ​ന​ങ്ങൂ. 2018ലാ​ണ്​ കി​ഫ്​​ബി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി പ​ത്തു​നി​ല​​ക്കെ​ട്ടി​ടം പ്ര​ഖ്യാ​പി​ച്ച​ത്. അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഇ​ൻ​കെ​ൽ ലി​മി​റ്റ​ഡി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. 129.89 കോ​ടി രൂ​പ​ക്കാ​ണ്​ ആ​ദ്യ​ഘ​ട്ടം ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ വാ​ർ​ഡു​ക​ള​ട​ക്കം പൊ​ളി​ച്ചു​മാ​റ്റാ​ൻ കാ​ണി​ച്ച​ ധി​റു​തി ​തു​ട​ർ​ന്നു​ണ്ടാ​യി​ല്ല. രോ​ഗി​ക​ളെ വ​ഴി​യാ​ധാ​ര​മാ​ക്കി അ​ധി​കൃ​ത​ർ അ​ന​ങ്ങാ​തി​രി​ക്കു​ന്നു.

കെ​ട്ടി​ടം നി​ർ​മി​ക്കു​മ്പോ​ൾ നീ​ക്കു​ന്ന മ​ണ്ണ്​ എ​വി​​ടെ​കൊ​ണ്ടു പോ​യി​ടും എ​ന്ന​താ​ണ്​ ഇ​പ്പോ​ഴ​ത്തെ പ്ര​ശ്നം. കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണ​ത്തി​നാ​യി അ​ഞ്ചു ല​ക്ഷം ക്യു​ബി​ക് അ​ടി മ​ണ്ണ് ആ​വ​ശ്യ​മു​ണ്ട്. ബാ​ക്കി​വ​രു​ന്ന നാ​ലു ല​ക്ഷം അ​ടി മ​ണ്ണ്​ നീ​ക്കി​യാ​ലേ പ​ണി തു​ട​ങ്ങാ​നാ​വൂ. മ​ണ്ണ്​ ആ​ല​പ്പു​ഴ​ക്ക്​ ​​​കൊ​ണ്ടു​പോ​കാ​നാ​ണ്​ ആ​ദ്യം നീ​ക്ക​മു​ണ്ടാ​യ​തെ​ങ്കി​ലും എം.​എ​ൽ.​എ ഇ​ട​പെ​ട്ട്​ ​വെ​ട്ടി. മ​ണ്ണ്​ വാ​ഹ​ന​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​ന്​ വ​ലി​യ ചെ​ല​വു വ​രും. ഇ​ത്​ ക​ണ​ക്കി​ലെ​ടു​ത്ത്​ മ​ണ്ണ്​ പ്രാ​ദേ​ശി​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട്ട​യം, ഏ​റ്റു​മാ​നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ മ​ണ്ണ്​ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. പെ​രു​മാ​റ്റ​ച്ച​ട്ടം വ​ന്ന​തോ​ടെ എ​ല്ലാം സ്തം​ഭി​ച്ചു. എം.​എ​ൽ.​എ​യു​ടെ ഇ​ട​പെ​ട​ലി​ന്‍റെ ഫ​ല​മാ​യി മു​പ്പാ​യി​പ്പാ​ടം റോ​ഡ്​ ഉ​യ​ർ​ത്താ​ൻ 5000 ക്യു​ബി​ക്​ മീ​റ്റ​ർ മ​ണ്ണ്​ കൊ​ണ്ടു​പോ​കു​ന്നു​​​ണ്ടെ​ങ്കി​ലും പി​ന്നെ​യും 8000 ക്യു​ബി​ക്​ മീ​റ്റ​ർ ബാ​ക്കി​യാ​ണ്.

അ​ഞ്ചാം വാ​ർ​ഡ്​ പു​തു​വ​ർ​ഷ​ദി​ന​ത്തി​ൽ​

ഒ​ന്ന​ര​വ​ർ​ഷ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​ട​ച്ചി​ട്ടി​രു​ന്ന അ​ഞ്ചാം വാ​ർ​ഡ്​ ജ​നു​വ​രി ഒ​ന്നി​ന്​ തു​റ​ക്കും. പ്ലാ​സ്റ്റ​റി​ങ്​ അ​ട​ർ​ന്നു​വീ​ണ​തി​നെ​തു​ട​ർ​ന്നാ​ണ്​​ വാ​ർ​ഡ്​ അ​ട​ച്ച​ത്. ഇ​ല​ക്​​ട്രി​ക്ക​ൽ ജോ​ലി​ക​ൾ​ക്കു പു​റ​മെ ടൈ​ൽ​സ്​ മാ​റ്റ​ൽ, റീ ​പ്ലാ​സ്റ്റ​റി​ങ്​ എ​ന്നി​വ​യും പൂ​ർ​ത്തി​യാ​ക്കി​യാ​ണ്​ വാ​ർ​ഡ്​ തു​റ​ക്കു​ന്ന​ത്. 42 കി​ട​ക്ക​ക​ളാ​ണ്​ ഇ​വി​ടെ​യു​ള്ള​ത്. മൂ​ന്നാം വാ​ർ​ഡി​ലു​ള്ള​വ​രെ​യാ​വും ഇ​വി​ടേ​ക്ക്​ മാ​റ്റു​ക.

ലി​ഫ്​​റ്റി​ല്ലാ​ത്ത സൂ​പ്ര​ണ്ട്​ ഓ​ഫി​സ്​

തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ ഫ​ണ്ടി​ൽ​നി​ന്ന്​ 2.74കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തി​നാ​ലാ​ണ്​ ചോ​ർ​ന്നൊ​ലി​ക്കു​ന്ന സൂ​പ്ര​ണ്ട്​ ഓ​ഫി​സി​ൽ​നി​ന്ന്​ മോ​ച​ന​മാ​യ​ത്. എ​ന്നാ​ൽ, ​കെ​ട്ടി​ടം നി​ർ​മി​ച്ച​​പ്പോ​ഴും അ​ധി​കൃ​ത​ർ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ ചി​ന്തി​ച്ചി​ല്ല. ര​ണ്ടാം​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സൂ​പ്ര​ണ്ട്​ ഓ​ഫി​സി​ലേ​ക്ക്​ എ​ത്ത​ണ​മെ​ങ്കി​ൽ ലി​ഫ്​​റ്റി​ല്ല.

രോ​ഗി​ക​ളും ശാ​രീ​രി​ക ​ൈവ​ക​ല്യ​മു​ള്ള​വ​രു​മാ​യ നി​ര​വ​ധി പേ​രാ​ണ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റും ഒ​പ്പി​ടാ​ൻ സൂ​പ്ര​ണ്ടി​നെ തേ​ടി​യെ​ത്തു​ന്ന​ത്. അ​വ​സാ​നം ഇ​വ​ർ​ക്കാ​യി താ​ഴെ പ​ല​യി​ട​ത്താ​യി സൗ​ക​ര്യ​​മൊ​രു​ക്കു​ക​യാ​യി​രു​ന്നു. ബ്ല​ഡ്​ ബാ​ങ്കും മു​ക​ൾ നി​ല​യി​ലാ​ണ്.

വ​രു​ന്ന​ത്​ 10 നി​ല മ​ന്ദി​രം

2,86,850 ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യു​ള്ള 10 നി​ല മ​ന്ദി​ര​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. 35 ഒ.​പി ഡി​പ്പാ​ർ​ട്ടു​മെ​ന്റു​ക​ൾ, 391 ബെ​ഡു​ക​ൾ, 10 ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​റു​ക​ൾ, സൂ​പ്പ​ർ സ്‌​പെ​ഷാ​ലി​റ്റി ഒ.​പി-​ഐ.​പി, സി.​ടി, എം.​ആ​ർ.​ഐ മെ​ഷീ​നു​ക​ൾ, മാ​മോ​ഗ്രാ​ഫി, ഫാ​ർ​മ​സി​യും ലി​ഫ്റ്റ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും.

Tags:    
News Summary - Kottayam District Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.