കോവിഡിനുശേഷം ജോലിക്ക് കയറിയ വൈക്കം സ്വദേശി ബിജു എന്ന ഡ്രൈവർ കഴിഞ്ഞ ദിവസം ബസ് ഓടിക്കുന്നതിനിടെ കരുവാറ്റയിൽ കുഴഞ്ഞുവീണിരുന്നു. ശമ്പളമില്ലാത്തതിനാൽ തുടർചികിത്സ നടത്താൻ കഴിയാത്തതായിരുന്നു കാരണം. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നത്. 10 വർഷം മുമ്പ് നിശ്ചയിച്ച കുറഞ്ഞ ശമ്പളമാണ് ഇപ്പോഴുമുള്ളത്. സർക്കാർ ജീവനക്കാരുമായി പതിനായിരത്തിൽ അധികം രൂപയുടെ കുറവുണ്ട്. ഇപ്പോഴും 40 ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ്. മാസങ്ങളായി വളരെ വൈകി ശമ്പളം നൽകുന്നത് ജീവനക്കാരെ ദുരിതത്തിലാക്കുന്നു. ആറുവർഷമായി യൂണിഫോം അലവൻസ് ലഭിച്ചിട്ടില്ല. എങ്കിലും കണ്ടക്ടറോ ഡ്രൈവറോ ഒരു ദിവസം യൂണിഫോം ധരിക്കാതെ ഡ്യൂട്ടിക്കെത്തിയാൽ ശിക്ഷാ നടപടിയുണ്ടാകും. ഉന്നതതലങ്ങളിൽ വൻ അഴിമതി നടക്കുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ താഴെത്തട്ടിലുള്ളവരെ നിസ്സാരകാര്യങ്ങൾക്ക് വേണ്ടി ശിക്ഷിക്കുകയാെണന്ന് ജീവനക്കാർ ആരോപിക്കുന്നു.
100 കോടിയിലധികം രൂപയുടെ അഴിമതി നടത്തിയ ഒരു കേസിലെ പ്രതിയായ ഉന്നത ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം വിരമിച്ചപ്പോൾ വലിയ സ്വീകരണമാണ് നൽകിയത്. ശമ്പള പരിഷ്കരണം ആവശ്യെപ്പട്ട് നടത്തിയ സമരത്തിൽ ഭരണകക്ഷിയിലെ ജീവനക്കാർപോലും പങ്കെടുത്തിരുന്നു. കഴിഞ്ഞ ജൂണിൽ പുതുക്കിയ ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെങ്കിലും പാഴ്വാക്കായി. കോർപറേഷെൻറ ഉന്നതങ്ങളിൽനിന്ന് പറയുന്ന സമയങ്ങളിലാണ് സർവിസുകൾ നടത്തുന്നത്. കണ്ടക്ടറോടോ ഡ്രൈവറോടോ അഭിപ്രായം ചോദിക്കാറില്ല. എന്നാൽ, കലക്ഷൻ കുറഞ്ഞാൽ തങ്ങളെ കുറ്റപ്പെടുത്തുന്ന രീതിയാണ് നിലവിലുള്ളതെന്നും ജീവനക്കാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.