കോട്ടയം: ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി വിതരണം ചെയ്യുന്നതിലേക്ക് ഭൂമി വിൽക്കാൻ തയാറുള്ള ഭൂവുടമകളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. ആദിവാസി പുനരധിവാസ വികസന മിഷൻ (ടി.ആർ.ഡി.എം) ജില്ല മിഷൻ ചെയർമാൻ കൂടിയായ കലക്ടർ മുഖേനയാണ് ഭൂമി വാങ്ങുന്നത്. ഉടമസ്ഥർ വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി (കുടിവെള്ള ലഭ്യത, പ്ലോട്ടിലേക്ക് വാഹന സൗകര്യമുള്ള വഴി, വൈദ്യുതി തുടങ്ങിയവയടക്കം നിയമക്കുരുക്കുകളിൽ ഉൾപ്പെടാത്ത, ബാധ്യതകളില്ലാത്ത ഉത്തമ ഭൂമി) വിൽക്കാൻ തയാറെന്ന സമ്മതപത്രം ഉൾപ്പെടുത്തി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
കുറഞ്ഞത് ഒരേക്കർ വരെയുള്ള ഭൂമിയുടെ ഉടമസ്ഥർക്ക് അപേക്ഷിക്കാം. ആധാരത്തിന്റെ പകർപ്പ്, അടിയാധാരം, ഭൂമിയുടെ സ്കെച്ച്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, തണ്ടപ്പേർ അക്കൗണ്ട്, 15 വർഷത്തെ കുടികിട സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ്, നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ്, ജില്ലാ ഗവ. പ്ലീഡറിൽ നിന്നുള്ള ലീഗൽ സ്ക്രൂട്ട്ണി സർട്ടിഫിക്കറ്റ്, സെന്റിന് പ്രതീക്ഷിക്കുന്ന തുക, മുഴുവൻ വസ്തുവിനും പ്രതീക്ഷിക്കുന്ന തുക, വസ്തു വിൽപ്പനക്ക് തയ്യാറാണെന്ന സമ്മതപത്രം എന്നിവ ഉൾപ്പെട്ടിരിക്കണം. വിവരങ്ങൾ കലക്ടർ, പ്രോജക്ട് ഓഫിസർ കാഞ്ഞിരപ്പള്ളി എന്നിവരുടെ കാര്യാലയങ്ങളിൽ നിന്നു ലഭ്യമാണ്. ഫോൺ: 04828-202751.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.