കോട്ടയം: ചാവറയച്ചനെതിരെ വീണ്ടും ലത്തീൻസഭ. കത്തോലിക്കസഭ വിശുദ്ധനായി പ്രഖ്യാപിച്ച ചാവറ കുര്യാക്കോസ് ഏലിയാസിെൻറ പേരിൽ പ്രചരിക്കുന്ന സംഭാവനകൾ അദ്ദേഹത്തിനുമേൽ അടിച്ചേൽപിക്കുകയാണെന്നാണ് ലത്തീൻസഭ നേതൃത്വത്തിെൻറ പരാതി. നേരേത്ത ചാവറയച്ചെന വിശുദ്ധനായി പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ ചരിത്രത്തെ വളച്ചൊടിക്കാൻ സി.എം.ഐ സഭ ശ്രമിക്കുകയാണെന്ന് ലത്തീൻസഭ ആരോപിച്ചിരുന്നു.
എം.ജി സര്‍വകലാശാലയിലെ കുര്യാക്കോസ് ഏലിയാസ് ചാവറ ചെയറിെൻറയും സ്കൂള്‍ ഓഫ് ലെറ്റേഴ്സിെൻറയും ചാവറ കള്‍ചറല്‍ സെൻററിെൻറയും നേതൃത്വത്തില്‍ കഴിഞ്ഞദിവസം സംഘടിപ്പിച്ച വെബിനാറിെൻറ ക്ഷണക്കത്താണ് ഇപ്പോഴത്തെ തർക്കങ്ങൾക്ക് കാരണം.
ക്ഷണക്കത്തിൽ ചാവറയച്ചനെക്കുറിച്ച് വിശദീകരിക്കുന്നതിൽ ചരിത്രപരമായ തെറ്റുകള്‍ കടന്നുകൂടിയെന്നുകാട്ടി ഗവര്‍ണര്‍, മുഖ്യമന്ത്രി, എം.ജി വൈസ് ചാൻസലർ, കുര്യാക്കോസ് ചാവറ ചെയർ എന്നിവർക്ക് ലത്തീന്‍ കത്തോലിക്ക മെത്രാൻ സമിതിയുടെ കീഴിലുള്ള ഹെറിറ്റേജ് കമീഷന് പരാതി നൽകി.
കത്തിൽ പറയുന്നതുപോലെ 'പള്ളിക്ക് ഒരു പള്ളിക്കൂടം' എന്ന ആശയം കുര്യാക്കോസ് ഏലിയാസിേൻറതല്ലെന്ന് വ്യക്തമാക്കുന്ന പരാതിയിൽ, വരാപ്പുഴ ആര്‍ച് ബിഷപ്പായിരുന്ന ബെര്‍ണഡീന്‍ ബച്ചിനെല്ലി ഇറക്കിയ ഇടയലേഖനത്തിലാണ് ഈ ആശയമെന്നും ചൂണ്ടിക്കാട്ടുന്നു.
പള്ളിക്കൂടങ്ങൾ നിലനിർത്താൻ ബച്ചിനെല്ലി കണ്ടെത്തിയ മാര്‍ഗമാണ് പിടിയരി സംഭാവനയെന്നും അത് നടപ്പാക്കിയ വൈദികരിെലാരാൾ മാത്രമാണ് ചാവറയച്ചനെന്നും പരാതിയിൽ പറയുന്നു. സി.എം.ഐ, സി.എം.സി സഭകളുടെ സ്ഥാപകന്‍ ചാവറ കുര്യാക്കോസ് ഏലിയാസ് അല്ലെന്നും ലത്തീൻസഭ വാദിക്കുന്നു. അതിനിടെ, തുടർനടപടി സ്വീകരിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി എം.ജി രജിസ്ട്രാർക്ക് പരാതി ൈകമാറി.
ഇപ്പോൾ അദ്ദേഹത്തിെൻറ പേരിൽ പ്രചരിക്കുന്ന സംഭാവനകളൊന്നും തേൻറതാണെന്ന് കുര്യാക്കോസ് ഏലിയാസച്ചൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് ഹെറിറ്റേജ് കമീഷന് സെക്രട്ടറി ഡോ. ആൻറണി പാട്ടപ്പറമ്പിൽ 'മാധ്യമ'ത്തോട് പറഞ്ഞു. അദ്ദേഹം വിശുദ്ധനാണെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. അതിന് ഇത്തരം നേട്ടങ്ങളൊന്നും വേണ്ട. ചരിത്രപരമായ തെളിവുകൾ തങ്ങളുെട പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തർക്കവുമായി സർവകലാശാലക്ക് ബന്ധമൊന്നുമില്ലെന്ന് കുര്യാക്കോസ് ഏലിയാസ് ചെയർ കോഓഡിനേറ്റർ ഡോ. സജി മാത്യു പറഞ്ഞു. പൊതുവെ നിലനിൽക്കുന്ന ചരിത്രമാണ് ക്ഷണക്കത്തിലുള്ളത്. ഇതുമായി ബന്ധപ്പെട്ട രേഖകളും ലഭ്യമാണ്. ഇതിൽ തെറ്റുണ്ടെങ്കിൽ ചരിത്രകാരന്മാരാണ് തിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.