മുത്തോലി: ആർക്കും കേവല ഭൂരിപക്ഷമില്ലാതിരുന്ന മുത്തോലി പഞ്ചായത്തിൽ ബി.ജെ.പി ഭരണംപിടിച്ചു. 13 അംഗ ഭരണസമിതിയില്‍ ബി.ജെ.പിക്ക് ആറും എൽ.ഡി.എഫിന് അഞ്ചും യു.ഡി.എഫിന് രണ്ടും അംഗങ്ങളാണുണ്ടായിരുന്നത്. രണ്ട് അംഗങ്ങളുള്ള യു.ഡി.എഫ്(കോൺഗ്രസ്) വിട്ടുനിന്നു. ഇതോടെ ബി.ജെ.പി അധികാരത്തിലെത്തുകയായിരുന്നു. നിയോജകമണ്ഡലം പ്രസിഡൻറും മൂന്നുതവണ പഞ്ചായത്ത് അംഗവുമായ രഞ്ജിത് ജി.മീനാഭവനാണ് പ്രസിഡൻറ്. ബി.ജെ.പിയിലെ ജയ രാജുവാണ് വൈസ് പ്രസിഡൻറ്.
പള്ളിക്കത്തോട് പഞ്ചായത്തിലും എൻ.ഡി.എക്കാണ് ഭരണം. ഇവിടെ എൻ.ഡി.എ ഭരണം ഉറപ്പിച്ചിരുന്നു. ഇതിനൊപ്പം മുത്തോലി കൂടി ലഭിച്ചത് ഇവർക്ക് നേട്ടമായി. ഇതോടെ രണ്ട് പഞ്ചായത്തുകളുടെ അധ്യക്ഷത പദവി ബി.ജെ.പിക്ക് ലഭിച്ചു. ജില്ലയുടെ ചരിത്രത്തിലാദ്യമായാണ് ബി.ജെ.പിക്ക് പഞ്ചായത്ത് ഭരണം ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.