ഈരാറ്റുപേട്ട: കാറിടിച്ച് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. അരുവിത്തുറ കോണ്ടൂർ നെല്ലൻകുഴിയിൽ വീട്ടിൽ ആദർശിനെയാണ് (31) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
അമിതവേഗത്തിൽ കാർ ഓടിച്ചുവന്ന ഇയാൾ നടയ്ക്കൽ ഭാഗത്തുവെച്ച് റോഡരികിൽ നിന്ന ഈരാറ്റുപേട്ട കടുവാമൂഴി സ്വദേശിയായ അബ്ദുൽഖാദറിനെയും സുഹൃത്തിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
കൂടാതെ സമീപത്തെ സ്കൂട്ടറും വൈദ്യുതി പോസ്റ്റും ഇടിച്ചുതകർത്തു. അപകടത്തിൽ ഗുരുതര പരിക്കേറ്റ അബ്ദുൽഖാദർ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. വൈദ്യപരിശോധനയിൽ ആദർശ് മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഈരാറ്റുപേട്ട എസ്.ഐ ടി.ആർ. ദീപുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.