മുണ്ടക്കയം: പ്രസിഡന്റും വൈസ് പ്രസിഡന്റും സ്ഥിരം സമിതി അധ്യക്ഷമാരും സ്ഥാപനമേധാവികളും വനിതകള്‍ ...കേരളത്തിലെ അപൂര്‍വം ചില പഞ്ചായത്തുകളിലൊന്നായിരിക്കുകയാണിത്.
പ്രസിഡന്റ് രേഖ ദാസ്, വൈസ് പ്രസിഡന്റ് ഷീല ഡൊമിനിക്, സ്ഥിരം സമിതി അധ്യക്ഷരായ ഷിജി ഷാജി, സുലോചന സുരേഷ്, ഹോമിയോ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫിസര്‍ ഡോ. ശില്പകല, വെറ്ററിനറി സര്ജന് ഡോ. റോസ്മി, കൃഷി ഓഫിസര്‍ ആരതി, വി.ഇ.ഒമാരാരായ ഫാത്തിമ, രേണു, എന്‍.ആര്.ഇ.ജി അക്കൗണ്ടന്റുമാരായ നിഷ, ലിജി, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫിസര്‍, സൂപ്പര്‍വൈസര്‍മാര്‍, കൂടാതെ പഞ്ചായത്തോഫിസിലെ സീനിയര്‍ ക്ലാര്‍ക്കുമാര്‍ നാലുപേരും വനിതകള്‍, പ്രേരക് രണ്ട്, ലൈബ്രേറിയന്‍, ക്ലീനിങ് സ്റ്റാഫ്, ഐ.സി.ഡി.എസ്. ഓഫിസര്‍, സൂപ്പര്‍വൈസര്‍മാര്‍, എന്‍ജിനീയറിങ് വിഭാഗത്തിലെ ഓവര്‍സിയര്‍, കുടുംബാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് എന്നുവേണ്ട എല്ലാം വനിതകൾ തന്നെ. ഏഴ് പഞ്ചായത്ത് അംഗങ്ങളും വനിതകളാണ്. ഇതുകൊണ്ടും തീരുന്നില്ല ഇവിടത്തെ പെണ് കോയ്മ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജി രതീഷ്, ജില്ല പഞ്ചായത്ത് ഡിവിഷന് മെംബര്‍ പി.ആര്. അനുപമ എന്നിവരും മുണ്ടക്കയം സ്വദേശികളാണ്.
മൂന്നുമാസം മുമ്പു വരെ പഞ്ചായത്തില്‍ സെക്രട്ടറിയും വനിതയായിരുന്നു. മുണ്ടക്കയത്തിന്റെ വികസന താൽപര്യങ്ങള്ക്ക് അനസൃതമായി ഒരേ കാഴ്ചപ്പാടോടെയാണ് ഇവരുടെ കൂട്ടായ്മ മുന്നോട്ടുപോവുന്നത്. വനിത ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഇവര്‍ ഒത്തു ചേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.