കോട്ടയം: തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് സഹകരിക്കാത്ത വെറ്ററിനറി ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കൊഴുവനാൽ ഗ്രാമപഞ്ചായത്തിൽ നിർമിച്ച മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മാണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. ക്ഷീരവികസന വകുപ്പിന്റെ ഗോവർധിനി പദ്ധതിയുടെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മിയും ഗോട്ട് സാറ്റലൈറ്റ് പദ്ധതിയുടെ ഉദ്ഘാടനം ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസും നിർവഹിച്ചു. മൃഗസംരക്ഷണ വകുപ്പ് അഡീഷനൽ ഡയറക്ടർ ( പ്ലാനിങ്) ഡോ. ഡി.കെ. വിനുജി റിപ്പോർട്ട് അവതരിപ്പിച്ചു.
കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ്, വൈസ് പ്രസിഡന്റ് ബി. രാജേഷ്, ജില്ല പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടക്കൽ, ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ഷാജി പണിക്കശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസി പൊയ്കയിൽ, ജെസി ജോർജ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ രമ്യ രാജേഷ്, മാത്യു തോമസ്, സ്മിത വിനോദ്, കൊഴുവനാൽ മൃഗാശുപത്രി വെറ്ററിനറി സർജൻ ഡോ. ടി. കുര്യാക്കോസ് മാത്യു, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.