കോട്ടയം ബേക്കർ ജങ്ഷനിൽ കുമരകം റോഡിൽ സ്ഥാപിച്ച റബർ ഫ്ലെക്സി പോളുകൾ
കോട്ടയം: ഇനി കാറ്റിലോ വാഹനങ്ങൾ തട്ടിയോ മറിഞ്ഞുവീഴില്ല. നഗരത്തിലെ പ്രധാന ജങ്ഷനുകളിൽ ഇരുമ്പ് ഡിവൈഡറുകൾക്കും ട്രാഫിക് കോണുകൾക്കും പകരം റബർ ഫ്ലെക്സി പോളുകൾ എത്തി. നിലവിൽ കഞ്ഞിക്കുഴി, ബേക്കർ ജങ്ഷൻ, വാരിശ്ശേരി, മനോരമ ജങ്ഷൻ എന്നിവിടങ്ങളിലാണ് റബർ ഫ്ലെക്സി പോളുകൾ സ്ഥാപിച്ചത്. ബേക്കറിൽ കുമരകം റോഡിലും എം.സി റോഡിലും ഫ്ലെക്സി പോളുകൾ വെച്ചു. കാറ്റും മഴയും ഉണ്ടാകുമ്പോൾ മറിഞ്ഞുവീഴുന്നതായിരുന്നു ഇരുമ്പ് ഡിവൈഡറുകളുടെ പ്രധാന പ്രശ്നം.
ബൈക്ക് യാത്രികർക്ക് മേൽ മറിഞ്ഞുവീണ സംഭവവും ഉണ്ടായി. മറിഞ്ഞുവീണ ഡിവൈഡറുകൾ പലപ്പോഴും വാഹനഗതാഗതത്തിനും തടസ്സമായിരുന്നു. ഇതിന് പരിഹാരമായാണ് ജില്ല പൊലീസ് മേധാവി എ. ഷാഹുൽ ഹമീദിന്റെ നിർദേശപ്രകാരം ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ റബർ ഫ്ലെക്സി പോളുകൾ സ്ഥാപിക്കുന്നത്. ജില്ലയിലെങ്ങും ഇത്തരം ഇരുമ്പുഡിവൈഡറുകൾ നീക്കി പകരം ഹൈ ക്വാളിറ്റി റബർ കോമ്പൗണ്ടിൽ നിർമിച്ച പോളുകൾ സ്ഥാപിക്കാനാണ് തീരുമാനം. നേരത്തെ ഉപയോഗിച്ചിരുന്ന ഡിവൈഡറുകളെ അപേക്ഷിച്ച് റോഡിന്റെ വളരെ കുറച്ച് സ്ഥലം മാത്രമേ ഫ്ലെക്സി പോളുകൾ അപഹരിക്കുകയുള്ളൂ. തൃശൂർ ആസ്ഥാനമായ മില്ലെനിയം റബർ ടെക്നോളജീസ് ആണ് ഫ്ലെക്സി പോളുകൾ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.